റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിൽ മാനേജിംഗ് ഡയറക്ടറെ നിയമിക്കണമെന്ന്
1575303
Sunday, July 13, 2025 6:37 AM IST
പുനലൂർ : റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിൽ മാനേജിംഗ് ഡയറക്ടറെ നിയമിക്കണമെന്ന് ഐഎൻടിയുസി സ്റ്റാഫ് യൂണിയൻ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടുമാസമായി മാനേജിംഗ് ഡയറക്ടർ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് .കഴിഞ്ഞ കുറെ മാസങ്ങളായി ഡെപ്യൂട്ടേഷനിൽ ആർപിഎൽ എംഡി യായി അധിക ചുമതല വഹിച്ചു വന്നിരുന്നത് കൊല്ലം ഡിഎഫ് ഒ ആയിരുന്നു.
ഇദ്ദേഹം വിരമിച്ചശേഷംമാനേജിംഗ് ഡയറക്ടറായി സർക്കാർ ഇതുവരെ ആരെയും നിയമിച്ചിട്ടില്ല . ആയിരക്കണക്കിന് വരുന്ന തൊഴിലാളികളുടെയും, ജീവനക്കാരുടെയും വിഷയങ്ങളിൽ സുപ്രധാനമായ തീരുമാനമെടുക്കേണ്ടത് മാനേജിംഗ് ഡയറക്ടറാണ്.കമ്പനിയുടെ റബർ പാൽ വില്പന ഉൾപ്പെടെയുള്ള നയപരമായകാര്യങ്ങളിൽ പോലുംതീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയാണ്.
നഷ്ടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന ആർ പി എല്ലിൽ മാനേജിംഗ് ഡയറക്ടർ കൂടി ഇല്ലാത്ത സാഹചര്യത്തിൽ കമ്പനിയുടെ ദൈനംദിനം കാര്യങ്ങളിൽ പോലും വൻ വീഴ്ചയാണ് ഉണ്ടാകുന്നത്. ഡയറക്ടർ ബോർഡ് മീറ്റിംഗ് പോലും കൂടാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.
ആർപിഎല്ലിലെ തൊഴിലാളികളെയും ജീവനക്കാരെയും ഒരുപോലെ ബാധിക്കുന്ന ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് മാനേജിംഗ് ഡയറക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎൻടിയുസി സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി സി. വിജയകുമാർ, രമേഷ് കൂവക്കാട് തുടങ്ങിയവർ തൊഴിൽ മന്ത്രിക്ക് നിവേദനം നൽകി.