കേളീ അക്ഷരക്കൂട്ടം ലീഡേഴ്സ് ക്യാമ്പ് നടന്നു
1575304
Sunday, July 13, 2025 6:37 AM IST
കൊട്ടാരക്കര: കേളി അക്ഷരക്കൂട്ടത്തിന്റെ നഗരസഭ വാർഡുകളിൽ നിന്ന് തെരഞ്ഞെടുത്ത 115 കുട്ടികൾക്കായി ലീഡേഴ്സ് ട്രയിനിംഗ് ക്യാമ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കഡറി സ്കൂളിൽ നടന്നു.
നഗരസഭ ചെയർമാൻ അഡ്വ . കെ. ഉണ്ണികൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്തു. മുൻ സി ഡി എസ് ചെയർ പേഴ്സൺ ശകുന്തള അധ്യക്ഷയായിരുന്നു. മുൻ നഗരസഭ ചെയർമാൻ എസ്.ആർ. രമേശ് മുഖ്യ പ്രഭാഷണം നടത്തി. കോർഡിനേറ്റർ രാധാകൃഷ്ണൻ മടന്തക്കോട് പദ്ധതിയെപ്പറ്റി വിശദീകരിച്ചു.
കൗൺസിലർ തോമസ് പി. മാത്യു, വിഎച്ച്സി പ്രിൻസിപ്പൽ ഷൈജിത്ത് എന്നിവർ പ്രസംഗിച്ചു. ഡോ. ജേക്കബ് ജോൺ, ഡോ. പി. എൻ. ഗംഗാധരൻ നായർ എന്നിവർ കുട്ടികൾക്കുള്ള ക്ലാസ് നയിച്ചു.
വിദ്യാർഥികളിൽ 20ലേറെ ശേഷികൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ കേളി അക്ഷരക്കൂട്ടം എന്ന പദ്ധതിക്ക് രൂപം നൽകിയത്. നഗരസഭയിലെ എല്ലാ വാർഡുകളിലും ഇതിന് പ്രത്യേക ചുമതലക്കാരെ വാർഡ് കോർഡിനേറ്റർമാരായി എടുത്ത് വേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചു.