ബിജെപി കൗൺസിലർ കൊട്ടാരക്കര നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു
1575889
Tuesday, July 15, 2025 3:24 AM IST
കൊട്ടാരക്കര :വാർഡിലെ തെരുവ് വിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർ കൊട്ടാരക്കര നഗരസഭ സെക്രട്ടറിയെ കത്തിച്ച റാന്തലുമായി ഉപരോധിച്ചു. 17ന് മുന്പ് തെരുവ് വിളക്കുകൾക്കാവശ്യമായ ബൾബുകൾ എത്തിച്ചു പരാതി പരിഹരിക്കുമെന്ന സെക്രട്ടറിയുടെ ഉറപ്പിന്മേൽ ഉപരോധ സമരം അവസാ നിപ്പിച്ചു.
ബിജെപി നഗരസഭ പാർലമെന്ററി നേതാവായ അരുൺ കാടാംകുളം, കൗൺസിലർ മാരായ ഗിരീഷ് കുമാർ, സബിത സതീഷ്, ബിജെപി തൃക്കണ്ണമംഗൽ ഏരിയ പ്രസിഡന്റ് എസ് .ഉമേഷ്, രാഹുൽ മണികണ്ഠേശ്വരം എന്നിവർ ഉപരോധസമരത്തിൽ പങ്കെടുത്തു.