ആര്യങ്കാവിൽ കർഷകസംഗമം നടത്തി
1575683
Monday, July 14, 2025 6:34 AM IST
ആര്യങ്കാവ്: കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ ആര്യങ്കാവിൽ നടന്ന കർഷകസംഗമം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും തെന്മല പഞ്ചായത്ത് പ്രസിഡന്റുമായ കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിളക്കുപാറ ദാനിയേൽ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എസ്.ഇ.സഞ്ജയ്ഖാൻ ,കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ബിനു ശിവപ്രസാദ്, തോമസ് മൈക്കിൾ, ഐഎൻടിയൂസി മണ്ഡലം പ്രസിഡന്റ് അച്ചൻകോവിൽ ശ്രീരാജ്,
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജോ മറ്റത്തിൽ,വനിതാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശിവകാമി, നേതാക്കളായ അബ്ദുൾ മനാഫ് ,വി.എസ്.ശിവദാസൻ, പ്രിൻസ് നെടുമ്പാറ, തോമസ് വർക്കി,ഷാജഹാൻ എന്നിവർ പ്രസംഗിച്ചു. ഇടക്കാലത്ത് പാർട്ടി വിട്ടു പോയി തിരിച്ചുവന്ന ഇടപ്പാളയം സുരേഷ്, ഗിരിജ സുരേഷ് എന്നിവരെ യോഗത്തിൽ സ്വീകരിച്ചു.
കിഴക്കൻ മേഖലയിൽ വന്യജീവി ആക്രമണം മൂലം കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ യോഗം ചർച്ച ചെയ്തു. കൃഷി ചെയ്യുന്നത് കർഷകനും വിളവെടുക്കുന്നത് വന്യജീവിയും എന്ന അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണമെന്നും വന്യജീവി ആക്രമണത്തിന് ഇരയായവർക്ക് അർഹിക്കുന്ന നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു . ഈ ആവശ്യം ഉന്നയിച്ച് വനം ഓഫീസ് പടിക്കൽ സമരം സംഘടിപ്പിക്കാനും തീരുമാനിച്ചു.