കൊ​ല്ലം : യ​മ​ൻ ജ​യി​ലി​ൽ മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട് ക​ഴി​യു​ന്ന നി​മി​ഷ പ്രി​യ​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ദൈ​വ​ത്തി​ന്‍റെ ക​ര​ങ്ങ​ൾ മ​നു​ഷ്യ​രി​ലൂ​ടെ പ്ര​വ​ർ​ത്തി​ച്ച് നി​മി​ഷ​യു​ടെ മോ​ച​നം സാ​ധ്യ​മാ​ക്കു​മെ​ന്ന് ഫാ. ​റോ​ൾ​ഡ​ൻ ജേ​ക്ക​ബ് കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നീ​ണ്ട​ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ്രാ​ർ​ഥ​നാദി​ന​ത്തി​ൽ വി​ള​ക്ക് തെ​ളി​യി​ച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ച​ട​ങ്ങി​ൽ ഫാ. ​റോ​ൾ​ഡ​ൻ ജേ​ക്ക​ബ് ദീ​പം തെ​ളി​യി​ച്ച് എ​ൻ. എ​സ്. വി​ജ​യ​ന് കൈ​മാ​റി.നി​മി​ഷ​യു​ടെ മോ​ച​നം സാ​ധ്യ​മാ​ക്കാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ച് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ വേ​ണ്ട ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​ൻ. എ​സ്. വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സ​ന്ന അ​ല​ക്സാ​ണ്ട​ർ,അ​ല​ക്സ് നെ​പ്പോ​ളി​യ​ൻ, അ​ഡ്വ. ഫ്രാ​ൻ​സി​സ് ജെ. ​നെ​റ്റോ, കു​രീ​പ്പു​ഴ ഷാ​ന​വാ​സ്‌, കെ.​വി. ജ്യോതി​ലാ​ൽ, അ​ഗ​സ്റ്റി​ൻ സേ​വ്യ​ർ, ജാ​ക്സ​ൺ നീ​ണ്ട​ക​ര, ക്ലീറ്റ​സ് ആ​ന്‍റ​ണി, കു​രീ​പ്പു​ഴ യ​ഹി​യ, ആ​സാ​ദ് ആ​ശി​ർ​വാ​ദ്, മ​രു​ത്ത​ടി കൃ​ഷ്ണ​കു​മാ​ർ, ജ​യിം​സ് കാ​ർ​ലോ​സ്, കെ.എ. ജോ​ളി, ഷി​ജി ജോ​സ​ഫ്, സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ്, ഷാ​ജി പീ​റ്റ​ർ, സ​ന്തോ​ഷ്‌ കു​രീ​പ്പു​ഴ, കാ​വ​നാ​ട് ഫ്രാ​ൻ​സി​സ്, ഹ​രി നീ​ണ്ട​ക​ര, കൊ​ല്ലം അ​ല​ക്സാ​ണ്ട​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു.