മാർച്ചും ധർണയും നടത്തി
1575884
Tuesday, July 15, 2025 3:24 AM IST
കൊല്ലം : തകർന്ന് വീഴാറായ കെട്ടിടങ്ങളും ആവശ്യത്തിനുള്ള ആരോഗ്യസേവകരും ഉപകരണങ്ങളും മരുന്നുകളും ഇല്ലാതെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെ പ്രവർത്തിക്കുമ്പോൾ മുഖ്യമന്ത്രി അമേരിക്കയിലും മറ്റു മന്ത്രിമാർ സ്വകാര്യ ആശുപത്രികളിലും പോയി ചികിത്സക്കായി കോടികൾ ചെലവിടുകയാണെന്ന് കേരള കോൺഗ്രസ് -ജേക്കബ് ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻകുറ്റപ്പെടുത്തി.
ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്ക ണ മെന്ന് ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലേയ്ക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ആർ.രാജശേഖരൻ പിള്ള അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ചിരട്ടക്കോണം സുരേഷ്, കല്ലട ഫ്രാൻസിസ്, ജില്ലാ ഭാരവാഹികളായ കരിക്കോട് ജമീർലാൽ, നെടുവത്തൂർ ചന്ദ്രശേഖരൻ, മണി മോഹനൻ നായർ, ശ്രീനാഥ് ആർ പിള്ള ,റെയ്ച്ചൽ തോമസ്, നിയോജക മണ്ഡലം ഭാരവാഹികളായ പ്രസാദ് ചടയമംഗലം,ടി.ഡി.സിറിൾ,കെന്നഡി തുടങ്ങിയവർ പ്രസംഗിച്ചു.