കോടതി കെട്ടിടം ഉദ്ഘാടനം ചെയ്തു
1575880
Tuesday, July 15, 2025 3:24 AM IST
ചവറ : പന്മന സർവീസ് കോ-ഓപറേറ്റീവ് ബാങ്കിൽ പ്രവർത്തിച്ചുവന്നിരുന്ന ചവറ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറ്റമുക്കിലുള്ള പാരഡിഗം ടവറിലെ നവീകരിച്ച കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു.
നവീകരിച്ച കോടതി കെട്ടിടത്തിന്റെ ഉദ്ഘാടനംന കൊല്ലം ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആന്‍ഡ് സെഷൻസ് ജഡ്ജി പി.എൻ.വിനോദ് ഉദ്ഘാടനം ചെയ്തു. സുജിത്ത് വിജയൻ പിള്ള എംഎൽഎ അധ്യക്ഷനായി. ചവറ കുടുംബ കോടതി ജഡ്ജ് വി. ഉദയകുമാർ , കൊല്ലം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കെ.വി.നൈന എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
ചവറ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആശാ കോശി, കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പി .ബി .ശിവൻ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.പി ജബാർ, പന്മന പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീകല, ജ്യോതിലക്ഷ്മി, അഡ്വ.എസ്. അനീഷ്, ഡി. ഹരിപ്രസാദ് എന്നിവർ പ്രസംഗിച്ചു.