എകെപിഎ കൊട്ടാരക്കര മേഖല ഐഡി കാർഡ് വിതരണോദ്ഘാടനം
1535722
Sunday, March 23, 2025 6:33 AM IST
കൊട്ടാരക്കര : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊട്ടാരക്കര മേഖല എകെപിഎ സ്ഥാപക നേതാവായ ജോസഫ് ചെറിയാൻ അനുസ്മരണവും ഐഡി കാർഡ് വിതരണവും നടത്തി. അംഗങ്ങൾക്കുള്ള ഐ ഡി കാർഡ് വിതരണം എകെപിഎ ജില്ലാ പ്രസിഡന്റ് മുരളി അനുപമ ഉദ് ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മെല്ലോ അധ്യക്ഷതവഹിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി ജിജോ പരവൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ നവാസ് കുണ്ടറ, ജില്ലാ കമ്മിറ്റി അംഗം പി.മണിലാൽ, ഉദയൻ കാർത്തിക, ബൻസിലാൽ എന്നിവർ പ്രസംഗിച്ചു.