നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചത് സ്വാഗതം ചെയ്തു
1576175
Wednesday, July 16, 2025 6:37 AM IST
കൊല്ലം : യെമൻ ജയിലിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചതിൽ കേരള പ്രവാസി വെൽഫയർ ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ എൻ. എസ്. വിജയനും, നീണ്ടകര സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. റോൾഡൺ ജേക്കബും സ്വാഗതം ചെയ്തു.
നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന ലോകസമൂഹത്തെയും, ഇന്ത്യാ ഗവണ്മെന്റിനെയും, കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരെയും സംഘടന ശ്ലാഘിച്ചു. നിമിഷ പ്രിയയുടെ മോചനം ഉടൻ ഉണ്ടാകുമെന്ന് പ്രത്യാശിക്കുകയും ചെയ്തു.