ബ്രൂക്ക് ഇന്റർനാഷണലി െ ന്റ അഭിമാനം വാനോളം ഉയർത്തി സ്വാതികൃഷ്ണ ഇനി പൈലറ്റ്
1576181
Wednesday, July 16, 2025 6:37 AM IST
ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റ ർനാഷണൽ സ്കൂളി െന്റ അഭിമാനം വാനോളം ഉയർത്തി സ്വാതികൃഷ്ണ ഇനി പൈലറ്റാവും.
ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ ആദ്യാക്ഷരം കുറിക്കുകയും 2011 മുതൽ 2023 കാലയളവിൽഎൽ കെ ജി മുതൽ പത്താം ക്ലാസ് വരെ തുടർച്ചയായി പഠിക്കുകയും ചെയ്ത സ്വാതികൃഷ്ണ ഭാരത സർക്കാരി െന്റ കൊമേഴ്സ്യൽ പൈലറ്റ് പ്രവേശന പരീക്ഷയിൽ പന്ത്രണ്ടാം റാങ്കോടെ തെരഞ്ഞെടുക്കപ്പെട്ടു. കിടങ്ങയം നോർത്ത് കുമ്പഴത്തറ ഭവനത്തിൽ കൃഷ്ണകുമാറി െ ന്റയും ശശികലയുടെയും മൂത്ത മകളാണ് സ്വാതികൃഷ്ണ. ബ്രൂക്കിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ കൃഷ്ണനന്ദ സഹോദരിയാണ്.