നോര്‍ക്ക റൂട്സിന്റെ ശില്പശാല ഇന്ന് കരുനാഗപ്പള്ളിയിൽ
1576179
Wednesday, July 16, 2025 6:37 AM IST
കൊല്ലം: പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്സും സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെ ന്റ ും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല ഇന്ന് കരുനാഗപ്പള്ളിയില്‍ നടക്കും.
ശില്പശാലയിൽ പങ്കെടുക്കാന്‍ താല്പര്യമുള്ളവർ രാവിലെ 9.30 ന് ശില്പശാല നടക്കുന്ന ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ എത്തിച്ചേരേണ്ടതാണ്. താത്പര്യമുള്ള പ്രവാസികൾക്ക് രാവിലെ വേദിയിലെത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റ് ഹെൽപ്പ് ഡെസ്ക്കിലെ 0471-2329738, 8078249505 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.