അച്ചീവ്മെന്റ് സർവേയിൽ കേരളം രണ്ടാംസ്ഥാനം നേടി: മന്ത്രി വി.ശിവൻകുട്ടി
1576187
Wednesday, July 16, 2025 6:44 AM IST
കൊല്ലം: ദേശീയതലത്തിൽ വിദ്യാഭ്യാസ മേഖലയുടെ മികവ് പരിശോധിക്കാൻ നടത്തിയ അച്ചീവ്മെന്റ് സർവേയിൽ കേരളം രണ്ടാം സ്ഥാനം നേടിയെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
ചടയമംഗലം കോട്ടുക്കൽ ഗവ. എൽപിഎസ് സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു.
രാജ്യത്ത് തന്നെ മാതൃകയാകുന്ന തരത്തിലാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ ഉയർച്ച. സംസ്ഥാനത്ത് ഓരോ രണ്ട് കിലോമീറ്റർ കൂടുമ്പോഴും സ്കൂളുകൾ കാണാൻ കഴിയും. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കാൻ സർക്കാർ തുടർച്ചയായ പ്രവർത്തനങ്ങൾ നടത്തി വരുന്നുവെന്ന് മന്ത്രി പറഞ്ഞു.
എൽപിഎസ് കോട്ടുക്കൽ സ്കൂൾ പ്രധാന അധ്യാപിക എസ്.ഷാനിസ പദ്ധതി അവതരിപ്പിച്ചു.
ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് സി.അമൃത, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാവിധ്യാദരൻ, ജില്ലാപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ. നജീബത്ത്, ജില്ലാപഞ്ചായത്തംഗം അഡ്വ. സാം.കെ. ഡാനിയൽ എന്നിവർ പങ്കെടുത്തു.