മഹാത്മാഗാന്ധി കുടുംബസംഗമം ഇന്ന്
1576177
Wednesday, July 16, 2025 6:37 AM IST
ചവറ: തേവലക്കര കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലയ്ക്കൽ പത്തൊമ്പതാം വാർഡ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമം ഇന്ന് നടക്കും. രാവിലെ 11.30ന് സ്വാതന്ത്ര്യ സമര സേനാനി ബാരിസ്റ്റർ എ. കെ. പിള്ള നഗറിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിക്കും.
ചടങ്ങിൽ വാർഡ് പ്രസിഡന്റ് ഐ. വഹാബ് അധ്യക്ഷനാകും. മുഖ്യപ്രഭാഷണം കെപിസിസി സെക്രട്ടറി അഡ്വ. പി. ജർമിയാസ് നിർവഹിക്കും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. വിഷ്ണു വിജയൻ അനുമോദിക്കും. ഉമ്മൻചാണ്ടി ധനസഹായ വിതരണം കോൺഗ്രസ് ചവറ ബ്ലോക്ക് പ്രസിഡന്റ് ആർ. ജയകുമാർ നിർവഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ പാലയ്ക്കൽ ഗോപൻ, ആർ. രാധാകൃഷ്ണപിള്ള, ഐ. വഹാബ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.