തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ട് നൽകി; ദേശീയപാത അഥോറിറ്റിക്ക് മനുഷ്യാവകാശ കമ്മീഷന്റെ വിമർശനം
1576180
Wednesday, July 16, 2025 6:37 AM IST
കൊല്ലം : ദേശീയപാതാ നിർമാണത്തിനിടെ വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമല്ലാതാക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷനു തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ട് നൽകിയ ദേശീയപാതാ അഥോറിറ്റിക്ക് മനുഷ്യാവകാശ കമ്മീഷ െ ന്റ വിമർശനം. കമ്മീഷനിൽ റിപ്പോർട്ടുകൾ സമർപ്പിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് കമ്മീഷൻ അംഗം വി. ഗീത ദേശീയപാതാ അഥോറിറ്റി പ്രോജക്ട് ഡയറക്ടർക്ക് മുന്നറിയിപ്പ് നൽകി.
കഴക്കൂട്ടം-ചേർത്തല ദേശീയപാതാ നിർമാണത്തി െ ന്റ ഫലമായി വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമല്ലാതായെന്ന പരാതിയിൽ കമ്മീഷൻ സ്ഥലം പരിശോധിക്കാൻ ദേശീയപാതാ അതോറിറ്റിക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കമ്മീഷൻ ആവശ്യപ്പെട്ട സ്ഥലവും വീടുമല്ല അഥോറിറ്റി പരിശോധിച്ചത്. ഇക്കാര്യം പരാതിക്കാരിയായ പാരിപ്പിള്ളി കടമ്പാട്ടുകോണം സ്വദേശിനി പി. സൈന കമ്മീഷനെ അറിയിക്കുകയായിരുന്നു. തുടർന്ന് രേഖകൾ പരിശോധിച്ച് കമ്മീഷൻ പരാതിക്കാരിയുടെ വാദം ശരിയാണെന്ന് മനസിലാക്കി. ശരിയായി പരിശോധിക്കാതെയാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് കമ്മീഷൻ ഉത്തരവിൽ തുടർന്ന് നിരീക്ഷിച്ചു.
കൊല്ലം ജില്ലാ കളക്ടറോട് ഇക്കാര്യം പരിശോധിച്ച് തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാൻ കമ്മീഷൻ ഇതോടെ നിർദേശിച്ചു.ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായുള്ള ഭൂമിയല്ല തന്റേതെന്നും എന്നിട്ടും മതിൽ പൊളിച്ചെന്നും പരാതിക്കാരി അറിയിച്ചിരുന്നു. സംരക്ഷണ ഭിത്തി നിർമിക്കാനായി മാന്തിയ മണ്ണ് ത െ ന്റ മുറ്റത്തിട്ട ശേഷം ജോലിക്കാർ മടങ്ങി. മഴക്കാലമായതോടെ ചെളി നിറഞ്ഞ് മുറ്റം ഉപയോഗശൂന്യമായി.
ഒന്നരവർഷമായി തനിക്ക് കാർ വീട്ടിൽ കയറ്റാനും ഇറക്കാനും കഴിയുന്നില്ലെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു. എന്നാൽ പരാതിക്കാരിയുടെ എല്ലാ വിഷയങ്ങളും പരിഹരിച്ചതായാണ് അതോറിറ്റി കമ്മീഷനെ തെറ്റായി അറിയിക്കുന്നത് ഉപയോഗ ശൂന്യമായ രണ്ടു സെന്റ് സ്ഥലത്തി െ ന്റ നഷ്ടപരിഹാരമോ ഇല്ലെങ്കിൽ മണ്ണിടിഞ്ഞ് വീണ് വീടിന് തകരാർ സംഭവിക്കാത്തവിധത്തിൽ സുരക്ഷാഭിത്തി നിർമിച്ച് ഗതാഗതയോഗ്യമായ വഴി സൗകര്യം ഒരുക്കിതരണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.