തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ടി​നു ഗു​രു​ത​ര പ​രി​ക്ക്
Monday, October 3, 2022 11:14 PM IST
കു​​മ​​ര​​കം: തെ​​രു​​വു​​നാ​​യ്ക്ക​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആ​​ടി​​നു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു.
കു​​മ​​ര​​കം ച​​ക്രം​​പ്പ​​ടി​​യി​​ൽ മ​​റ്റീ​​ത്ര ഭാ​​ഗ​​ത്ത് പെ​​രും​​ചേ​​രി​​ക്ക​​രി മോ​​ന​​ച്ച​​ന്‍റെ ആ​​ടി​​നെ​​യാ​​ണ് നാ​​യ്ക്ക​​ൾ ആ​​ക്ര​​മി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ര​​ണ്ടി​​നാ​​യി​​രു​​ന്നു സം​​ഭ​​വം. മോ​​ന​​ച്ച​​ന്‍റെ വീ​​ടി​​നു സ​​മീ​​പ​​ത്തെ പു​​ര​​യി​​ട​​ത്തി​​ൽ കെ​​ട്ടി​​യി​​ട്ടി​​രു​​ന്ന ആ​​ടി​​നെ അ​​ഞ്ചോ​​ളം തെ​​രു​​വ് നാ​​യ്ക്ക​​ൾ ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. നാ​​യ്ക്ക​​ളു​​ടെ ക​​ടി​​യേ​​റ്റ് ആ​​ടി​​ന്‍റെ ചെ​​വി പ​​റി​​ഞ്ഞു തൂ​​ങ്ങി​​യ നി​​ല​​യി​​ലാ​​ണ്. ശ​​രി​​ര​​ത്തി​​ന്‍റെ പ​​ല ഭാ​​ഗ​​ത്തും ക​​ടി​​യേ​​റ്റി​​ട്ടു​​ണ്ട്.
സം​​ഭ​​വം ക​​ണ്ട് ഓ​​ടി​​യെ​​ത്തി​​യ സ​​മീ​​പ വാ​​സി​​യാ​​യ ക​​മ്പി​​യി​​ൽ നി​​ബീ​​ഷി​​നെ​​യും നാ​​യ്ക്ക​​ൾ ആ​​ക്ര​​മി​​ക്കാ​​ൻ ശ്ര​​മി​​ച്ചു. തു​​ട​​ർ​​ന്ന് കൂ​​ടു​​ത​​ൽ ആ​​ൾ​​ക്കാ​​ർ എ​​ത്തി​​യാ​​ണ് ആ​​ടി​​നെ നാ​​യ​ക്കൂ​​ട്ട​​ത്തി​​ൽ​നി​​ന്നു ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ​​ത്. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ആ​​ടി​​നെ കോ​​ടി​​മ​​ത​​യി​​ലെ ജി​​ല്ലാ മൃ​​ഗാ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചു.
സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ നാ​​യ്ക്ക​​ളു​​ടെ ശ​​ല്യം അ​​തി​​രൂ​​ക്ഷ​​മാ​​ണെ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു.