ശ്രീ​ശ​ബ​രീ​ശ കോ​ള​ജി​ൽ അ​ന്ത​ർ​ദേ​ശീ​യ ഗോ​ത്ര ക​ലാ​മേ​ള
Sunday, March 19, 2023 10:08 PM IST
മു​ണ്ട​ക്ക​യം: മ​ല അ​ര​യ മ​ഹാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ ഗോ​ത്ര ക​ലാ​മേ​ള ഏ​പ്രി​ലി​ൽ മു​രി​ക്കും​വ​യ​ൽ ശ്രീ ​ശ​ബ​രീ​ശ കോ​ള​ജി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ലോ​ക ഗോ​ത്രജ​ന​ത​യു​ടെ പൈ​തൃ​ക​വും സാം​സ്കാ​രി​ക പ്ര​ത്യേ​ക​ത​ക​ളും ക​ല​ക​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള വേ​ദി​യാ​ണ് അ​ന്ത​ർ​ദേ​ശീ​യ ഗോ​ത്ര ക​ലാ​മേ​ള.
മ​ലഅ​ര​യ മ​ഹാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​യം, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട , ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ല​സ​ഭ​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​യി​രം കു​ട്ടി​ക​ൾ ഇ​ന്ത്യ​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഗോ​ത്ര ക​ലാ​രൂ​പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. കൂ​ടാ​തെ ആ​ഫ്രി​ക്ക, അ​മേ​രി​ക്ക, ഓ​സ്ട്രേ​ലി​യ ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഗോ​ത്ര ജ​ന​സ​മൂ​ഹ​ങ്ങ​ളു​ടെ ആ​ഗോ​ള ക​ലാ​രൂ​പ​ങ്ങ​ൾ പ​രി​ശീ​ലി​ച്ച് പൈ​തൃ​ക വേ​ഷ​വി​ധാ​ന​ങ്ങ​ളോ​ടെ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കും. ആ​യി​ര​ക്ക​ണ​ക്കി​ന് പ്രവ​ർ​ത്ത​ക​ർ മേ​ള​യി​ൽ പ​ങ്കാ​ളി​യാകും.
വി​ളം​ബ​ര ജാ​ഥ​യു​ടെ ഭാ​ഗ​മാ​യി ഗോ​ത്ര​ ക​ലാ​രൂ​പ ഫ്ലാ​ഷ് മോ​ബു​ക​ൾ വി​വി​ധ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ലഅ​ര​യ ബാ​ല​സ​ഭാ പ്ര​വ​ർ​ത്ത​ക​ർ അ​വ​ത​രി​പ്പി​ക്കും. അ​ന്യം​നി​ൽ​ക്കു​ന്ന ഗോ​ത്ര സാം​സ്കാ​രി​ക​ത​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും രേ​ഖ​പെ​ടു​ത്തു​ന്ന​തി​നും പൊ​തു​സ​മൂ​ഹ​ത്തി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ച​രി​ത്ര​പ​ര​മാ​യ മു​ന്നേ​റ്റ​മാ​ണ് ഗോ​ത്ര ക​ലാ​മേ​ള​യെ​ന്ന് സ​ഭാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. സ​ജീ​വ് പ​റ​ഞ്ഞു. മ​ല അ​ര​യ ബാ​ല​സ​ഭ​യു​ടെ പ​തി​നെ​ട്ടാ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഗോ​ത്ര ക​ലാ​മേ​ള ന​ട​ക്കു​ന്ന​ത്. നാ​ടു​കാ​ണി ട്രൈ​ബ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ചേ​ർ​ന്ന പോ​ഷ​ക​സം​ഘ​ട​നാ നേ​തൃ​യോ​ഗ​ത്തി​ലാ​ണ് അ​ന്ത​ർ​ദേ​ശീ​യ ഗോ​ത്ര ക​ലാ​മേ​ള​യു​ടെ തീ​രു​മാ​നം.