ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യിൽ 64 കോ​ടി​യു​ടെ ബ​ജ​റ്റ്
Sunday, March 19, 2023 10:10 PM IST
ഈ​രാ​റ്റു​പേ​ട്ട: ന​ഗ​ര​സ​ഭ​യി​ൽ 64,29,78,946 രൂ​പ വ​ര​വും 62,06,10,000 രൂ​പ ചെ​ല​വും 22,36,8946 രൂ​പ മി​ച്ച​വു​മു​ള്ള ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. ചെ​യ​ർ​പേ​ഴ്‌​സ​ൺ സു​ഹ്റ അ​ബ്ദു​ൾ ഖാ​ദ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഇ​ല്യാ​സ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.
ന​ഗ​ര​സ​ഭ​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വെ​ള്ള​പ്പൊ​ക്കം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി വ​ർ​ഷ​കാ​ല​ത്ത് പൂ​ർ​ണ​മാ​യും ഷ​ട്ട​റു​ക​ൾ തു​റ​ന്നു​വി​ടു​ന്ന രീ​തി​യി​ലും നി​ല​വി​ലു​ള്ള ചെ​ക്ക്ഡാ​മി​നേ​ക്കാ​ൾ ര​ണ്ടു മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ജലം സം​ഭ​രി​ച്ചും കു​ടി​വെ​ള്ള​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ട്ടിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഡാ​മി​ന്‍റെ സ്ഥാ​ന​ത്ത് റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് വ​ട​ക്കേ​ക്ക​ര മു​ക്ക​ട​യി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി എ​ട്ടു കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി.
ന​ഗ​ര​സ​ഭ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് 105 കോ​ടി, ക​ടു​വാ​മൂ​ഴി ബ​സ് സ്റ്റാ​ൻ‌​ഡ് വി​പു​ലീ​ക​ര​ണ​ത്തി​നാ​യി 68 സെ​ന്‍റ് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നും പി​എം​ജെ​വി​കെ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പ​ണി​യു​ന്ന​തി​നും 3.24 കോ​ടി, കാ​യി​ക ഉ​ന്ന​മ​ന​ത്തി​നാ​യി അ​രു​വി​ത്തു​റ​യി​ൽ ട​ർ​ഫ് പ​ണി​യു​ന്ന​തി​ന് 45 ല​ക്ഷം, ശു​ചി​ത്വ​മി​ഷ​ന് 45 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി. കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം, ഹോ​മി​യോ, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ൾ​ക്കാ​യി 70 ല​ക്ഷം രൂ​പ​യും ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് ധ​ന​സ​ഹാ​യ​മാ​യി അ​ഞ്ചു ല​ക്ഷം രൂ​പ​യും വ​ക​യി​രുത്തി.
കു​ടി​വെ​ള്ള​ത്തി​നാ​യി കേ​ന്ദ്ര​പ​ദ്ധ​തി​യാ​യ അ​മൃ​തി​ന് 15 കോ​ടി, റോ​ഡ് വി​ക​സ​ന​ത്തി​ന് ര​ണ്ടു കോ​ടി, സ​മ്പൂ​ർ​ണ മാ​ലി​ന്യ​ര​ഹി​ത ന​ഗ​ര​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഖ​ര​മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന് എ​ട്ടു കോ​ടി, ലൈ​ഫ് പ​ദ്ധ​തി​ക്ക് 2.38 കോ​ടി രൂ​പ​യും നീ​ക്കി​വ​ച്ചു.
മി​നി ടൗ​ൺ ഹാ​ൾ, ഹൈ​ജീ​നി​ക് മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സ്, ഓ​പ്പ​ൺ സ്റ്റേ​ജ് ഓ​പ്പ​ൺ സ്റ്റേ​ഡി​യം, ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, ടേ​ബി​ൾ ടോ​പ് സ്റ്റേ​ഡി​യം, മു​നി​സി​പ്പ​ൽ പാ​ർ​ക്ക്, കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ, സ്പൈ​സ​സ് പാ​ർ​ക്ക്, പൊ​തു ശൗ​ചാ​ല​യ​ങ്ങ​ൾ, ലേ​ഡീ​സ് ഹോ​സ്റ്റ​ൽ, വ​നി​താ ഹെ​ൽ​ത്ത് ക്ല​ബ് തു​ട​ങ്ങി​യ​വ​യ്ക്കാ​യും തു​ക വ​ക​യി​രു​ത്തി.