പൈ​പ്പു​ക​ള്‍ ന​ശി​പ്പി​ച്ചു ; മു​ന്നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം മുട്ടി
Tuesday, March 21, 2023 10:34 PM IST
മു​ത്തോ​ലി: നെ​യ്യൂ​ര്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ​മ്പിം​ഗ് മെ​യി​ന്‍ പൈ​പ്പു​ക​ള്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ ന​ശി​പ്പി​ച്ചു. മു​ത്തോ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നെ​യ്യൂ​ര്‍ വാ​ര്‍​ഡി​ല്‍ മൂ​ന്നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ള്‍​ക്കു ശു​ദ്ധ​ജ​ലം എ​ത്തി​ക്കാ​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പൈ​പ്പു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ ന​ശി​പ്പി​ച്ച​ത്.
പ​ത്ത് കെ​ജി പി​വി​സി പൈ​പ്പ് വാ​ക്ക​ത്തി​യോ കോ​ടാ​ലി​യോ പോ​ലു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ക​ര്‍​ത്തി​രി​ക്കു​ന്ന​തെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.
ആ​ര്‍​ക്കും ഉ​പ​ദ്ര​വ​മി​ല്ലാ​ത്ത രീ​തി​യി​ല്‍ വ​യ​ലു​ക​ളി​ലെ ക​യ്യാ​ണി​വ​ഴി​യാ​ണ് പൈ​പ്പു​ക​ള്‍ വ​ലി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യും പൈ​പ്പു​ക​ള്‍ ത​ക​ര്‍​ത്തി​രു​ന്നു. ഇ​ത‌ു ര​ണ്ടാം ത​വ​ണ​യാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ശ​ല്യം ഉ​ണ്ടാ​കു​ന്ന​ത്.
പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​ലാ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച് കെ.​പി. ടോം​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
നാ​ട്ടു​കാ​രു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ക്കു​ന്ന ഇ​ത്ത​രം നീ​ച​പ്ര​വൃ​ത്തി​ക​ള്‍ ചെ​യ്ത​വ​രെ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്തി ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു നെ​യ്യൂ​ര്‍ പൗ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.