യാ​​ഥാ​​ര്‍​ഥ്യ​​ബോ​​ധം പ​​ക​​ര്‍​ന്ന മ​​ഹ​​ത്താ​​യ സ​​മ​​രം: കെ. ​​സു​​ധാ​​ക​​ര​​ന്‍
Thursday, March 30, 2023 10:41 PM IST
വൈ​​ക്കം: വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ​​സ​​മ​​രം കേ​​ര​​ള​​ത്തി​​നു മാ​​ത്ര​​മ​​ല്ല ഇ​​ന്ത്യ​​ക്ക് യാ​​ഥാ​​ര്‍​ഥ്യ​​ബോ​​ധം പ​​ക​​ര്‍​ന്നു ന​​ല്‍​കി​​യ മ​​ഹ​​ത്താ​​യ സ​​മ​​ര​​മാ​​യി​​രു​​ന്നെ​​ന്ന് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് കെ. ​​സു​​ധാ​​ക​​ര​​ന്‍. കെ​​പി​​സി​​സി സം​​ഘ​​ടി​​പ്പി​​ച്ച വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​ധ്യ​​ക്ഷ പ്ര​​സം​​ഗം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹം അ​​യി​​ത്ത​​ത്തി​​നെ​​തി​​രേ​​യു​​ള്ള സ​​മ​​ര​​മാ​​യി​​രു​​ന്നു. ഇ​​തു കേ​​ര​​ള​​ത്തി​​ന്‍റെ ന​​വോ​​ത്ഥാ​​ന​​ത്തി​​നു തു​​ട​​ക്കം​​കു​​റി​​ക്കു​​ന്ന​​തി​​ല്‍ വ​​ലി​​യ പ​​ങ്കാ​​ണ് വ​​ഹി​​ച്ച​​ത്.
പു​​തി​​യ ത​​ല​​മു​​റ​​യി​​ലെ ആ​​ളു​​ക​​ള്‍​ക്ക് സ​​ത്യ​​ഗ്ര​​ഹ സ​​മ​​ര​​ത്തി​​ന്‍റെ ച​​രി​​ത്ര​​പ​​ര​​മാ​​യ യാ​​ഥാ​​ര്‍​ഥ്യ​​ങ്ങ​​ള്‍ ബോ​​ധ്യ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു വേ​​ണ്ടി​​യാ​​ണ് കെ​​പി​​സി​​സി സ​​ത്യ​​ഗ്ര​​ഹ സ​​മ​​ര​​ത്തി​​ന്‍റെ ശ​​താ​​ബ്ദി ഒ​​രു വ​​ര്‍​ഷം നീ​​ണ്ടു​​നി​​ല്‍​ക്കു​​ന്ന പ​​രി​​പാ​​ടി​​ക​​ളോ​​ടെ ന​​ട​​ത്തു​​ന്ന​​തെ​​ന്നും കെ. ​​സു​​ധാ​​ക​​ര​​ന്‍ പ​​റ​​ഞ്ഞു.