മൂ​വ​ർ സം​ഘം താ​ര​ങ്ങ​ളാ​യി
Thursday, June 1, 2023 11:17 PM IST
അ​തി​ര​മ്പു​ഴ: ഒ​രു​മി​ച്ചു പി​റ​ന്ന മൂ​വ​ർ സം​ഘം പ്ര​വേ​ശ​നോ​ത്സ​വ ച​ട​ങ്ങി​ലെ താ​ര​ങ്ങ​ളാ​യി. അ​തി​ര​മ്പു​ഴ സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​ഞ്ചാ​യ​ത്തു​ത​ല പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ ശ്ര​ദ്ധാ​കേ​ന്ദ്ര​ങ്ങ​ളാ​യ​ത് ശി​വ​പ്രി​യ പ​ണി​ക്ക​ർ, ശി​വ​പ്ര​ഭ പ​ണി​ക്ക​ർ, ശി​വ​പ്രീ​തി പ​ണി​ക്ക​ർ എ​ന്നി​വ​രാ​ണ്.

ഒ​രേ​പോ​ലു​ള്ള പു​ത്ത​നു​ടു​പ്പു​മ​ണി​ഞ്ഞ് കൗ​തു​ക​മൊ​ളി​പ്പി​ച്ച ക​ണ്ണു​ക​ളു​മാ​യി ആ​ഹ്ലാ​ദ നി​റ​വി​ൽ സെ​ന്‍റ് അ​ലോ​ഷ്യ​സി​ന്‍റെ പ​ട​വു​ക​ൾ ക​യ​റി​യ ഇ​വ​രെ ഹെ​ഡ്മി​സ്ട്ര​സ് സു​നി​മോ​ൾ കെ. ​തോ​മ​സും അ​ധ്യാ​പ​ക​രും വ​ര​വേ​റ്റു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലെ വി​ഐ​പി​ക​ളാ​യി മാ​റി​യ മൂ​വ​ർ സം​ഘ​ത്തി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കു​ര്യ​ൻ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

ഏ​റ്റു​മാ​നൂ​ർ നെ​ടു​വ​ത്ത​റ പി.​ആ​ർ. ബി​ബി​ന്‍റെ​യും നീ​നു കെ. ​ബേ​ബി​യു​ടെ​യും മ​ക്ക​ളാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി​ക​ൾ. ഇ​വ​രു​ടെ സ​ഹോ​ദ​ര​ൻ ശി​വ​മാ​ധ​വ് ര​ഘു​വ​ര പ​ണി​ക്ക​ർ ഇ​തേ സ്കൂ​ളി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.