കോ​​ട്ട​​യം ഫ​​യ​​ര്‍‌​​ സ്റ്റേ​​ഷ​​നി​​ല്‍ പെ​​ണ്‍​ക​​രു​​ത്താ​​യി ഗീ​​തു​​മോ​​ളും അ​​പ​​ര്‍​ണ​​യും
Tuesday, March 26, 2024 6:07 AM IST
കോ​​ട്ട​​യം: ഫ​​യ​​ര്‍ ആ​​ന്‍​ഡ് റെ​​സ്‌​​ക്യു ടീ​​മി​​ല്‍ ഇ​​നി പെ​​ണ്‍​ക​​രു​​ത്തും. ഫ​​യ​​ര്‍ വു​​മ​​ണ്‍ ആ​​ദ്യബാ​​ച്ചി​​ല്‍ ഗീ​​തു​​മോ​​ളും അ​​പ​​ര്‍​ണ കൃ​​ഷ്ണ​​യു​​മാ​​ണു കോ​​ട്ട​​യം ഫ​​യ​​ര്‍‌​​സ്റ്റേ​​ഷ​​നി​​ല്‍ ചാ​​ര്‍​ജെ​​ടു​​ത്ത​​ത്. ആ​​പ​​ത്തോ അ​​പ​​ക​​ട​​മോ സം​​ഭ​​വി​​ച്ചാ​​ല്‍ അ​​വി​​ടെ കു​​തി​​ച്ചെ​​ത്തി ര​​ക്ഷാ​​പ്ര​​വ​​ര്‍​ത്ത​​നം ന​​ട​​ത്താ​​ന്‍ ടീ​​മി​​ല്‍ ഇ​​വ​​രു​​മു​​ണ്ടാ​​കും.

സെ​​ല​​ക്‌​​ഷ​​ന്‍ ല​​ഭി​​ച്ച​​തി​​നു​​ശേ​​ഷം വി​​യ്യൂ​​ര്‍ ഫ​​യ​​ര്‍ ആ​​ന്‍​ഡ് റെ​​സ്‌​​ക്യൂ സ​​ര്‍​വീ​​സ് അ​​ക്കാ​​ദ​​മി​​യി​​ല്‍ വി​​ദ​​ഗ്ധ പ​​രി​​ശീ​​ല​​ന​​ത്തി​​നു​​ശേ​​ഷ​​മാ​​ണു കോ​​ട്ട​​യം ഫ​​യ​​ര്‍ സ്റ്റേ​​ഷ​​നി​​ല്‍ ആ​​റു​​മാ​​സ​​ത്തെ പ​​രി​​ശീ​​ല​​ന​​ത്തി​​നാ​​യി ഇ​​വ​​ര്‍ എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. സ്വ​​ന്തം ജി​​ല്ല​​ക​​ളി​​ല്‍​ത്ത​​ന്നെ​​യാ​​ണ് അ​​ഗ്നി​​ശ​​മ​​ന​​സേ​​ന​​യി​​ലെ വ​​നി​​ത​​ക​​ള്‍​ക്കു നി​​യ​​മ​​നം ന​​ല്‍​കു​​ന്ന​​ത്.

നീ​​ന്ത​​ല്‍, സ്‌​​കൂ​​ബാ ഡൈ​​വിം​​ഗ്, തീ​​കെ​​ടു​​ത്ത​​ല്‍, ര​​ക്ഷാ​​പ്ര​​വ​​ര്‍​ത്ത​​നം, മ​​ല​​ക​​യ​​റ്റം, ചി​​ന്നിം​​ഗ്, ഡി​​ങ്കി ബോ​​ട്ടു​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ച് ര​​ക്ഷാ​​പ്ര​​വ​​ര്‍​ത്ത​​നം, ശ്വ​​സ​​ന​​സ​​ഹാ​​യി​​ക​​ൾ ഉപയോഗിച്ച് ബ​​ഹു​​നി​​ല കെ​​ട്ടി​​ട​​ങ്ങ​​ളി​​ല്‍ ര​​ക്ഷാ​​പ്ര​​വ​​ര്‍​ത്ത​​നം, പ്രാ​​ഥ​​മി​​ക​​ശു​​ശ്രൂ​​ഷ തു​​ട​​ങ്ങി​​യ​​വ​​യി​​ലാ​​യി​​രു​​ന്നു പ​​രി​​ശീ​​ല​​നം. സം​​സ്ഥാ​​ന​​ത്ത് ഇ​​താ​​ദ്യ​​മാ​​യാ​​ണു വ​​നി​​ത​​ക​​ള്‍​ക്കു ഫ​​യ​​ര്‍​ സ​​ര്‍​വീ​​സി​​ല്‍ പു​​തി​​യ ത​​സ്തി​​ക​​ക​​ള്‍ സൃ​​ഷ്ടി​​ച്ച​​ത്. 100 ഒ​​ഴി​​വു​​ക​​ളി​​ല്‍ 82 ത​​സ്തി​​ക​​ക​​ളി​​ലേ​​ക്കും നി​​യ​​മ​​നം ന​​ട​​ന്നു.

2023 സെ​​പ്റ്റം​​ബ​​ര്‍ നാ​​ലി​​നാ​​ണ് ഇ​​രു​​വ​​രും പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ച്ച​​ത്. ക​​ഴി​​ഞ്ഞ ഏ​​ഴി​​നു വ​​നി​​ത ഓ​​ഫീ​​സ​​ര്‍​മാ​​രു​​ടെ നി​​യ​​മ​​ന​​വും പാ​​സിം​​ഗ് ഔ​​ട്ട് പ​​രേ​​ഡും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു ന​​ട​​ന്നി​​രു​​ന്നു. പാ​​മ്പാ​​ടി സ്വ​​ദേ​​ശി​​യാ​​യ അ​​പ​​ര്‍​ണ കൃ​​ഷ്ണ​​ന്‍ പ്ലാ​​ത്താ​​ന​​ത്തി​​ല്‍ പി.​​വി. രാ​​ധ​​കൃ​​ഷ്ണ​​ന്‍ നാ​​യ​​രു​​ടെ​​യും എം.​​പി. ശോ​​ഭ​​ന​​യു​​ടെ​​യും മ​​ക​​ളാ​​ണ്. പു​​തു​​പ്പ​​ള്ളി കൊ​​ടൂ​​പ​​റ​​മ്പി​​ല്‍ കെ.​​എ​​ന്‍. മോ​​ഹ​​ന​​ന്‍റെ​​യും എം.​​കെ. ലീ​​ലാ​​മ്മ​​യു​​ടെ​​യും മ​​ക​​ളാ​​ണു ഗീ​​തു​​മോ​​ള്‍.

ചി​​പ്പി ടി. ​​പ്ര​​കാ​​ശ്