കാഞ്ഞിരപ്പള്ളി: കുരിശുമരണത്തിനുമുമ്പ് ശിഷ്യന്മാര്ക്കൊപ്പം ഈശോയുടെ അന്ത്യ അത്താഴത്തിന്റെ ഓര്‍മപുതുക്കി ക്രൈസ്തവര്‍ നാളെ പെസഹാവ്യാഴം ആചരിക്കും. നോന്പിന്റെ സുപ്രധാന തിരുക്കർമങ്ങൾക്ക് പള്ളികളും ഭവനങ്ങളും ഒരുങ്ങി. പള്ളികളിൽ പ്രത്യേക പ്രാർഥനകളും കാല്‍കഴുകല്‍ ശുശ്രൂഷയും ആരാധനയും നടക്കും. ക്രൈസ്തവ ഭവനങ്ങളിൽ വൈകുന്നേരം തിരുവചന ഭാഗം വായിച്ചതിനു ശേഷം ഭവനത്തിലെ മുതിർന്ന അംഗം പെസഹാഅപ്പം മുറിച്ച് കുടുംബാംഗങ്ങൾക്ക് പങ്കുവയ്ക്കും. കുടുംബാംഗങ്ങളെല്ലാം പ്രാർഥനയോടെ ഒരുമിച്ചു കൂടുന്ന സന്ദർഭം കൂടിയാണ് പെസഹാ ആചരണം. പെസഹാ വ്യാഴം, പീഡാനുഭവ വെള്ളി, വലിയശനി എന്നിവയ്ക്കുശേഷം ഉയിര്പ്പുതിരുനാളോടെ അമ്പത് ദിവസത്തെ വലിയനോമ്പ് അവസാനിക്കും.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പെസഹാ വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിലും പീഡാനുഭവ വെള്ളിയാഴ്ച വൈകുന്നേരം നാലിന് കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിലും വലിയ ശനിയാഴ്ച രാവിലെ 6.30ന് കുഴിത്തൊളു സെന്റ് സെബാസ്റ്റ്യൻ പള്ളിയിലും ഈസ്റ്ററിന് പുലർച്ചെ 2.45ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലും ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും.
മുൻ രൂപതാധ്യക്ഷൻ മാര്‍ മാത്യു അറയ്ക്കല്‍ പെസഹാ വ്യാഴാഴ്ച രാവിലെ ഏഴിന് പുത്തന്‍കൊരട്ടി സെന്റ് ജോസഫ് പള്ളിയിലും വലിയ ശനിയാഴ്ച രാവിലെ 6.45ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലും തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നാളെ രാവിലെ എട്ട് മുതല്‍ 3.30 വരെ ആരാധന, ഉച്ചകഴിഞ്ഞ് 3.30ന് വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ. ദുഃഖവെള്ളിയാഴ്ച രാവിലെ 6.30ന് പുളിമാവിൽനിന്നും മണ്ണാറക്കയത്തുനിന്നും കുരിശിന്റെ വഴി, 8.30ന് കുരിശിന്റെ വഴി സമാപനം, ഉച്ചകഴിഞ്ഞ് 3.30ന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, തുടര്‍ന്ന് നഗരികാണിക്കല്‍. ദുഃഖശനിയാഴ്ച രാവിലെ 6.45ന് വിശുദ്ധ കുര്‍ബാന, പുത്തൻതിരി, പുത്തൻവെള്ളം വെഞ്ചരിപ്പ് എന്നിവയ്ക്ക് മാര്‍ മാത്യു അറയ്ക്കല്‍ കാര്‍മികത്വം വഹിക്കും. 10ന് യുവജനസംഗമം. ഈസ്റ്ററിന് പുലര്‍ച്ചെ 2.45ന് മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. രാവിലെ അഞ്ചിനും 6.30നും എട്ടിനും വിശുദ്ധ കുര്‍ബാന.
വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളി
വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയിൽ നാളെ രാവിലെ ഏഴിന് കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന, തുടർന്ന് 10 മുതൽ വൈകുന്നേരം അഞ്ചുവരെ ആരാധന, അഞ്ചു മുതൽ ആറു വരെ പൊതുആരാധന. ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിന് പീഡാനുഭവ തിരുക്കർമങ്ങൾ, 9.30ന് പാറത്തോട്ടിലേക്ക് കുരിശിന്റെ വഴി, 11ന് പള്ളിയിൽ പീഡാനുഭവ സന്ദേശം, നേർച്ചക്കഞ്ഞി വിതരണം. ദുഃഖശനിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കുർബാന, പുത്തൻതിരി, പുത്തൻവെള്ളം വെഞ്ചെരിപ്പ്. ഈസ്റ്ററിന് പുലർച്ചെ മൂന്നിന് ഉയിർപ്പ് തിരുക്കർമങ്ങൾ, രാവിലെ ആറിനും എട്ടിനും വിശുദ്ധ കുർബാന.
പൊൻകുന്നം തിരുഹൃദയ ഫൊറോന പള്ളി
പൊൻകുന്നം തിരുഹൃദയ ഫൊറോന പള്ളിയിൽ നാളെ രാവിലെ ഏഴിന് വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ, തുടർന്ന് പൊതുആരാധന. ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിന് പാനവായന, എട്ടിന് പീഡാനുഭവ തിരുക്കർമങ്ങൾ, നഗരികാണിക്കൽ, കുരിശിന്റെ വഴി, നേർച്ചക്കഞ്ഞി വിതരണം. ദുഃഖശനിയാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, പുത്തൻതിരി, പുത്തൻവെള്ളം വെഞ്ചരിപ്പ്. ഈസ്റ്ററിന് പുലർച്ചെ 2.30ന് ഉയിർപ്പ് തിരുക്കർമങ്ങൾ, രാവിലെ 5.15നും ഏഴിനും 10നും വിശുദ്ധ കുർബാന.
മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളി
മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ നാളെ രാവിലെ ആറുമുതൽ വൈകുന്നേരം നാലുവരെ ആരാധന, വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ, തുടർന്ന് 7.30 മുതൽ വൈകുന്നേരം 5.30 വരെ ആരാധന. വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ എന്നിവയ്ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ കാര്‍മികത്വം വഹിക്കും. ദുഃഖവെള്ളിയാഴ്ച രാവില 9.30ന് പുത്തൻപാന പാരായണം, 10.30ന് ക്രിസ്തുരാജാ കുരിശുമലയിലേക്ക് കുരിശിന്റെ വഴി, ഉച്ചയ്ക്ക് ഒന്നിന് നേർച്ചക്കഞ്ഞി, 2.30ന് ദുഃഖവെള്ളി തിരുക്കർമങ്ങൾ, പ്രദക്ഷിണം. ദുഃഖശനിയാഴ്ച രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, പുത്തൻതിരി, പുത്തൻവെള്ളം വെഞ്ചരിപ്പ്, 9.30ന് രോഗികൾക്കുവേണ്ടിയുള്ള വിശുദ്ധ കുർബാന. ഈസ്റ്ററിന് പുലർച്ചെ മൂന്നിന് ഉയിർപ്പ് തിരുക്കർമങ്ങൾ, രാവിലെ 5.30നും 7.15നും വിശുദ്ധ കുർബാന.
മണിമല ഹോളി മാഗി ഫൊറോന പള്ളി
മണിമല ഹോളി മാഗി ഫൊറോന പള്ളിയിൽ നാളെ വൈകുന്നേരം നാലിന് കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന, തുടർന്ന് പൊതുആരാധന. ദുഃഖവെള്ളിയാഴ്ച രാവിലെ 6.30ന് ആരാധന, തുടർന്ന് കുടുംബകൂട്ടായ്മകളിൽനിന്ന് ആരംഭിച്ച് ഒന്‍പതിന് ഗ്രോട്ടോയിലെത്തി പള്ളിചുറ്റി കുരിശിന്റെ വഴി, 11ന് പീഡാനുഭവ സന്ദേശം, 12ന് നേർച്ചക്കഞ്ഞി, ഉച്ചയ്ക്ക് 1.30ന് പീഡാനുഭവ തിരുക്കർമങ്ങൾ, നഗരികാണിക്കല്‍. ദുഃഖശനിയാഴ്ച വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, പുത്തൻതിരി, പുത്തൻവെള്ളം വെഞ്ചരിപ്പ്. ഈസ്റ്ററിന് പുലർച്ചെ മൂന്നിന് ഉയിർപ്പ് തിരുക്കർമങ്ങൾ, രാവിലെ ഏഴിന് വിശുദ്ധ കുർബാന.
എരുമേലി അസംപ്ഷൻ ഫൊറോന പള്ളി
എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയിൽ നാളെ രാവിലെ ഏഴിന് കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന, ഒന്‍പതു മുതൽ അഞ്ചുവരെ കൂട്ടായ്മ അടിസ്ഥാനത്തിൽ ആരാധന, വൈകുന്നേരം അഞ്ചു മുതൽ ആറുവരെ പൊതുആരാധന. ദുഃഖവെള്ളിയാഴ്ച രാവിലെ 8.30ന് കാരിത്തോട് കുരിശുപള്ളിയിൽനിന്ന് കുരിശിന്റെ വഴി, 10.30ന് പീഡാനുഭവ തിരുക്കർമങ്ങൾ, തുടർന്ന് നേർച്ചക്കഞ്ഞി. ദുഃഖശനിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, പുത്തൻതിരി, പുത്തൻവെള്ളം വെഞ്ചരിപ്പ്. ഈസ്റ്ററിന് പുലർച്ചെ 2.30ന് ഉയിർപ്പ് തിരുക്കർമങ്ങൾ, വിശുദ്ധ കുർബാന, രാവിലെ ഏഴിന് വിശുദ്ധ കുർബാന.
ചെങ്ങളം സെന്റ് ആന്റണീസ് തീർഥാടന പള്ളി
ചെങ്ങളം സെന്റ് ആന്റണീസ് തീർഥാടന പള്ളിയിൽ നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ, ഒന്‍പതു മുതൽ വൈകുന്നേരം ആറുവരെ ആരാധന. ദുഃഖവെള്ളിയാഴ്ച രാവിലെ 6.30ന് ആരാധന, എട്ടിന് പീഡാനുഭവ തിരുക്കർമങ്ങൾ, തുടർന്ന് കുരിശിന്റെ വഴി, നേർച്ചക്കഞ്ഞി വിതരണം. ദുഃഖശനിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കുർബാന, പുത്തൻതിരി, പുത്തൻവെള്ളം വെഞ്ചരിപ്പ്. ഈസ്റ്ററിന് പുലർച്ചെ മൂന്നിന് ഉയിർപ്പ് തിരുക്കർമങ്ങൾ, വിശുദ്ധ കുർബാന, രാവിലെ ആറിനും 7.45നും വിശുദ്ധ കുർബാന.
ചിറക്കടവ് സെന്റ് ഇഫ്രേംസ് പള്ളി
ചിറക്കടവ് സെന്റ് ഇഫ്രേംസ് പള്ളിയിൽ നാളെ രാവിലെ ഏഴിന് കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കർബാന, ഒന്‍പതു മുതൽ രാത്രി ഏഴുവരെ ദിവ്യകാരുണ്യ ആരാധന. ദുഃഖവെള്ളിയാഴ്ച രാവിലെ 7.30ന് പീഡാനുഭവ തിരുക്കർമങ്ങൾ, കുരിശിന്റെ വഴി, സമാപന പ്രാർഥന, നേർച്ചക്കഞ്ഞി വിതരണം. ദുഃഖശനിയാഴ്ച രാവിലെ 5.30ന് വിശുദ്ധ കുർബാന, ഏഴിന് വിശുദ്ധ കുർബാന, പുത്തൻതിരി, പുത്തൻവെള്ളം വെഞ്ചരിപ്പ്. ഈസ്റ്ററിന് പുലർച്ചെ മൂന്നിന് ഉയിർപ്പ് തിരുക്കർമങ്ങൾ, വിശുദ്ധ കുർബാന, ഏഴിന് വിശുദ്ധ കുർബാന.
ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി
ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍ നാളെ രാവിലെ 6.30ന് കാൽകഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ ആരാധന. ദുഃഖവെള്ളിയാഴ്ച രാവിലെ 8.15ന് മഞ്ഞപ്പള്ളി കുരിശടിയില്‍നിന്ന് പള്ളിയിലേക്ക് കുരിശിന്റെ വഴി, 10ന് പള്ളിയിലെ കര്‍മങ്ങള്‍ക്കുശേഷം നേര്‍ച്ചക്കഞ്ഞി വിതരണം. ദുഃഖശനിയാഴ്ച രാവിലെ 5.45ന് വിശുദ്ധ കുര്‍ബാന, പുത്തൻതിരി, പുത്തൻവെള്ളം വെഞ്ചരിപ്പ്. 7.15ന് വിശുദ്ധ കുര്‍ബാന. ഈസ്റ്ററിന് പുലർച്ചെ മൂന്നിന് ഉയിര്‍പ്പ് തിരുക്കർമങ്ങൾ, വിശുദ്ധ കുര്‍ബാന, രാവിലെ ആറിനും എട്ടിനും വിശുദ്ധ കുര്‍ബാന.
പഴയിടം സെന്റ് മൈക്കിൾസ് പള്ളി
പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ, 8.30 മുതൽ വൈകുന്നേരം ആറുവരെ ആരാധന. ദുഃഖവെള്ളിയാഴ്ച രാവിലെ 7.30ന് പീഡാനുഭവ തിരുക്കർമങ്ങൾ, 9.30ന് കുരിശിന്റെ വഴി, 12നു നേർച്ചക്കഞ്ഞി, 1.30ന് പാനവായന. ദുഃഖശനിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കുർബാന, പുത്തൻതിരി, പുത്തൻവെള്ളം വെഞ്ചരിപ്പ്. ഈസ്റ്ററിന് പുലർച്ചെ 3.30ന് വിശുദ്ധ കുർബാന, ഉയിർപ്പ് തിരുക്കർമങ്ങൾ, രാവിലെ 6.30ന് വിശുദ്ധ കുർബാന.
ഉമിക്കുപ്പ ലൂർദ്മാതാ പള്ളി
ഉമിക്കുപ്പ ലൂർദ്മാതാ പള്ളിയിൽ നാളെ രാവിലെ 6.15ന് വിശുദ്ധ കുർബാന, സന്ദേശം, കാൽകഴുകൽ ശുശ്രൂഷ, ഒന്‍പത് മുതൽ വൈകുന്നേരം ആറുവരെ ആരാധന. ദുഃഖവെള്ളിയാഴ്ച രാവിലെ 6.30ന് ആരാധന, ഏഴിന് പീഡാനുഭവ തിരുക്കർമങ്ങൾ, 10ന് പാറക്കടവ് കുരിശുമലയിലേക്ക് കുരിശിന്റെ വഴി, 12ന് നേർച്ചക്കഞ്ഞി. ദുഃഖശനിയാഴ്ച രാവിലെ 6.15ന് വിശുദ്ധ കുർബാന, പുത്തൻതിരി, പുത്തൻവെള്ളം വെഞ്ചരിപ്പ്. ഈസ്റ്ററിന് പുലർച്ചെ 2.45ന് ഉയിർപ്പ് തിരുക്കർമങ്ങൾ, വിശുദ്ധ കുർബാന, സന്ദേശം, രാവിലെ 6.30ന് വിശുദ്ധ കുർബാന, സന്ദേശം.
മുണ്ടക്കയം സെന്റ് മേരീസ് പള്ളി
മുണ്ടക്കയം സെന്റ് മേരീസ് പള്ളിയിൽ നാളെ വൈകുന്നേരം 5.30നും 7.30നും വിശുദ്ധ കുർബാന, പാദക്ഷാളന ശുശ്രൂഷ, രാത്രി ഒന്‍പതിന് ദിവ്യകാരുണ്യ ആരാധന. ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കുരിശിന്റെ വഴി, 3.30ന് പീഡാനുഭവ തിരുക്കർമങ്ങൾ. ദുഃഖശനിയാഴ്ച രാത്രി 8.30ന് ഉയർപ്പുതിരുനാൾ കുർബാന പുത്തൻതിരി, പുത്തൻവെള്ളം വെഞ്ചെരിപ്പ്. ഈസ്റ്ററിന് രാവിലെ 5.30നും, 6.30നും, 8.30നും വൈകുന്നേരം 5.30നും ഉയർപ്പുതിരുനാൾ കുർബാന.
പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളി
പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിയില്‍ നാളെ രാവിലെ എട്ടു മുതല്‍ ആരാധനയും വൈകുന്നേരം നാലിന് പെസഹാ തിരുക്കര്‍മങ്ങളും നടക്കും. ദുഃഖവെള്ളിയാഴ്ച രാവിലെ ഒന്‍പതിന് പാറത്തോട് കുരിശടിയില്‍നിന്നു പൊടിമറ്റം സെന്റ് മേരീസ് പള്ളിയിലേക്ക് കുരിശിന്റെ വഴി. 10.30ന് പീഡാനുഭവ തിരുക്കർമങ്ങൾ. ദുഃഖശനിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന. ഈസ്റ്ററിന് പുലര്‍ച്ചെ 2.45ന് ഉയര്‍പ്പ് തിരുനാള്‍ തിരുകർമങ്ങൾ ആരംഭിക്കും. രാവിലെ 7.15ന് വിശുദ്ധ കുർബാന.
ഇളങ്ങോയി മാർ സ്ലീവ പള്ളി
ഇളങ്ങോയി മാർ സ്ലീവ പള്ളിയിൽ നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ, ഒന്‍പതു മുതൽ വൈകുന്നേരം അഞ്ചുവരെ ആരാധന. ദുഃഖവെള്ളിയാഴ്ച രാവിലെ എട്ടിന് പീഡാനുഭവ തിരുക്കർമങ്ങൾ, തുടർന്ന് ബ്ലോക്കുപടി നാലാംമൈൽ കുരിശുപള്ളി വഴി കുരിശിന്റെ വഴി, നേർച്ചക്കഞ്ഞി. ദുഃഖശനിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കുർബാന, പുത്തൻതിരി, പുത്തൻവെള്ളം വെഞ്ചരിപ്പ്. ഈസ്റ്ററിന് പുലർച്ചെ 2.30ന് വിശുദ്ധ കുർബാന, ഉയിർപ്പ് തിരുക്കർമങ്ങൾ, രാവിലെ ഏഴിന് വിശുദ്ധ കുർബാന.
മുണ്ടക്കയം സെന്റ് ജോൺ പോൾ പള്ളി
മുണ്ടക്കയം സെന്റ് ജോൺ പോൾ പള്ളിയിൽ നാളെ രാവിലെ ആറിന് വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ. ദുഃഖവെള്ളിയാഴ്ച രാവിലെ ഒന്‍പതിന് പീഡാനുഭവ തിരുക്കർമങ്ങൾ, തുടർന്ന് കുരിശിന്റെ വഴി, നേർച്ചക്കഞ്ഞി. ദുഃഖശനിയാഴ്ച രാവിലെ ആറിന് വിശുദ്ധ കുർബാന. ഈസ്റ്ററിന് പുലർച്ചെ മൂന്നിന് വിശുദ്ധ കുർബാന, ഉയിർപ്പ് തിരുക്കർമങ്ങൾ, രാവിലെ ഏഴിന് വിശുദ്ധ കുർബാന.
പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളി
പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിയില്‍ നാളെ വൈകുന്നേരം ആറിന് വിശുദ്ധ കുര്‍ബാന, കാൽകഴുകല്‍ ശുശ്രൂഷ, രാത്രി 12 വരെ ദിവ്യകാരുണ്യ ആരാധന. ദുഃഖവെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് പൊടിമറ്റം ഹോളിഫാമിലി കുരിശടിയില്‍നിന്ന് കുരിശിന്റെ വഴി, മൂന്നിന് കുരിശ് ആരാധന, ദിവ്യകാരുണ്യ സ്വീകരണം. ദുഃഖശനിയാഴ്ച രാത്രി10ന് പെസഹാ ജാഗരണം, വിശുദ്ധ കുര്‍ബാന. ഈസ്റ്ററിന് രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാന.
വെച്ചൂച്ചിറ സെന്റ് ജോസഫ് പള്ളി
വെച്ചൂച്ചിറ: സെന്റ് ജോസഫ് പള്ളിയിൽ നാളെ രാവിലെ ഒന്പതുമുതൽ ആരാധന, വൈകുന്നരം 4.30ന് വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ. ദുഃഖവെള്ളിയാഴ്ച രാവിലെ 6.30ന് പീഡാനുഭവ തിരുക്കർമങ്ങൾ, വൈകുന്നരം 4.30ന് കുരിശിന്റെ വഴി. ദുഃഖശനിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കുർബാന. ഈസ്റ്ററിന് പുലർച്ചെ 2.30നും രാവിലെ ഏഴിനും വിശുദ്ധ കുർബാന.