വ​​ലി​​യ നോ​​​​മ്പി​​ന്‍റെ ചൈ​​ത​​ന്യ​​ത്തി​​ല്‍ നാ​​ളെ പെ​​സ​​ഹാ ആ​​ച​​ര​​ണം
Tuesday, March 26, 2024 11:46 PM IST
കോ​​ട്ട​​യം: വ​​ലി​​യ നോ​​​​മ്പി​​ന്‍റെ ചൈ​​ത​​ന്യ​​ത്തി​​ല്‍ നാ​​ളെ പെ​​സ​​ഹാ ആ​​ച​​ര​​ണം. ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ലെ തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍​ക്കും ആ​​രാ​​ധ​​ന​​യ്ക്കും​​ശേ​​ഷം വൈ​​കു​​ന്നേ​​രം ഭ​​വ​​ന​​ങ്ങ​​ളി​​ല്‍ അ​​നു​​ഷ്ഠാ​​ന​​ങ്ങ​​ളോ​​ടെ പെ​​സ​​ഹാ ഭ​​ക്ഷ​​ണം ത​​യാ​​റാ​​ക്കും. ആ​​ശീ​​ര്‍​വ​​ദി​​ക്ക​​പ്പെ​​ട്ട കു​​രു​​ത്തോ​​ല കു​​രി​​ശ​​ട​​യാ​​ള​​മാ​​ക്കി ത​​യാ​​റാ​​ക്കു​​ന്ന പെ​​സ​​ഹാ അ​​പ്പ​​വും പാ​​ലും അ​​ട​​യു​​മാ​​ണ് വി​​ഭ​​വ​​ങ്ങ​​ള്‍.

കു​​ടും​​ബ​​ത്തി​​ലെ മു​​തി​​ര്‍​ന്ന അം​​ഗം അ​​പ്പം മു​​റി​​ച്ച് പ്രാ​​യം അ​​നു​​സ​​രി​​ച്ച് ന​​ല്‍​കി ഭ​​ക്ഷി​​ച്ച​​ശേ​​ഷം അം​​ഗ​​ങ്ങ​​ള്‍ പ​​വി​​ത്ര​​മാ​​യ ചൈ​​ത​​ന്യ​​ത്തി​​ല്‍ പ്രാ​​ര്‍​ഥ​​ന​​ക​​ളും പാ​​ന ആ​​ലാ​​പ​​ന​​വും പീ​​ഡാ​​നു​​ഭ​​വ പാ​​രാ​​യ​​ണ​​വും ന​​ട​​ത്തും. യേ​​ശു​​ക്രി​​സ്തു സെ​​ഹി​​യോ​​ന്‍ മാ​​ളി​​ക​​യി​​ല്‍ പ​​ന്ത്ര​​ണ്ടു ശി​​ഷ്യ​​ന്‍​മാ​​രു​​ടെ പാ​​ദ​​ങ്ങ​​ള്‍ ക​​ഴു​​കി ചും​​ബി​​ക്കു​​ക​​യും പാ​​ര​​മ്പ​​ര്യം അ​​നു​​സ​​രി​​ച്ചു​​ള്ള പെ​​സ​​ഹ ഭ​​ക്ഷി​​ക്കു​​ക​​യും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന സ്ഥാ​​പി​​ക്കു​​ക​​യും ചെ​​യ്ത തി​​രു​​മ​​ണി​​ക്കൂ​​റി​​നെ അ​​നു​​സ്മ​​രി​​ക്കു​​ന്ന ദി​​ന​​മാ​​ണ് പെ​​സ​​ഹാ​​രാ​​ത്രി.

നാ​ളെമു​ത​ല്‍ വ​ലി​യ​നോ​യ​മ്പി​ന്‍റെ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ലേ​ക്ക് തീ​വ്ര​മാ​യ പ്രാ​ര്‍​ഥ​ന​ക​ളി​ലൂ​ടെ​യും അ​നു​ഷ്ഠാ​ന​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ് വി​ശ്വാ​സി​ക​ള്‍ ക​ട​ന്നു​പോ​കു​ക.

ച​​ങ്ങ​​നാ​​ശേ​​രി മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ പ​​ള്ളി​​യി​​ല്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, പാ​​ലാ ക​​ത്തീ​​ഡ്ര​​ലി​​ല്‍ മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, മു​​ണ്ട​​ക്ക​​യം വ്യാ​​കു​​ല​​മാ​​താ ഫൊ​​റോ​​ന പ​​ള്ളി​​യി​​ല്‍ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബി​​ഷ​​പ് മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍, കോ​​ട്ട​​യം ക്രി​​സ്തു​​രാ​​ജ് ക​​ത്തീ​​ഡ്ര​​ലി​​ല്‍ ആ​​ര്‍​ച്ച് ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്, കോ​​ട്ട​​യം വി​​മ​​ല​​ഗി​​രി ക​​ത്തീ​​ഡ്ര​​ലി​​ല്‍ ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ തെ​​ക്ക​​ത്തെ​​ച്ചേ​​രി​​ല്‍ എ​​ന്നി​​വ​​ര്‍ പെ​​സ​​ഹാ തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍​ക്ക് കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും.

യാ​​ക്കോ​​ബാ​​യ, ഓ​​ര്‍​ത്ത​​ഡോ​​ക്‌​​സ് പ​​ള്ളി​​ക​​ളി​​ല്‍ ഇ​​ന്നു വൈ​​കു​​ന്നേ​​ര​​മാ​​ണു പെ​​സ​​ഹാ ശു​​ശ്രൂ​​ഷ. വൈ​​കു​​ന്നേ​​രം 5.30ന് ​​ആ​​രം​​ഭി​​ച്ച് 10ന് ​​അ​​വ​​സാ​​നി​​ക്കു​​ന്ന വി​​ധ​​ത്തി​​ലാ​​ണു ശു​​ശ്രൂ​​ഷ​​ക​​ള്‍. മ​​ണ​​ര്‍​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി ക​​ത്തീ​​ഡ്ര​​ലി​​ല്‍ ഇ​​ന്നു രാ​​ത്രി ഏ​​ഴി​​നു പെ​​സ​​ഹാ ശു​​ശ്രൂ​​ഷ​​യ്ക്ക് കു​​ര്യാ​​ക്കോ​​സ് മാ​​ര്‍ ഈ​​വാ​​നി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​കാ​​ല്‍​ക​​ഴു​​ക​​ല്‍ ശു​​ശ്രൂ​​ഷ​​യ്ക്ക് കു​​ര്യാ​​ക്കോ​​സ് മാ​​ര്‍ ഈ​​വാ​​നി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത പ്ര​​ധാ​​ന കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും.

നി​​ല​​യ്ക്ക​​ല്‍ ഓ​​ര്‍​ത്ത​​ഡോ​​ക്‌​​സ് പ​​ള്ളി​​യി​​ല്‍ നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​കാ​​ല്‍​ക​​ഴു​​ക​​ല്‍ ശു​​ശ്രൂ​​ഷ​​യ്ക്ക് യൂ​​ഹാ​​നോ​​ന്‍ മാ​​ര്‍ ദീ​​യ​​സ്‌​​കോ​​റോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത കാ​​ര്‍​മി​​ത്വം വ​​ഹി​​ക്കും.