പ്ലാ​​ൻ വ​​ര​​യ്ക്കാ​​ൻ കു​​ടും​​ബ​​ശ്രീ യൂ​​ണി​​റ്റു​​ക​​ളെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ​​തി​​നെ​​തി​രേ ലെ​​ൻ​​സ്ഫെ​​ഡ്
Wednesday, March 27, 2024 6:43 AM IST
കോ​​ട്ട​​യം: എം-​​പാ​​ന​​ൽ എ​​ൻ​​ജി​​നി​​യ​​ർ​​മാ​​ർ കു​​റ​​വാ​​ണെ​​ന്ന കാ​​ര​​ണം പ​​റ​​ഞ്ഞു പ്ലാ​​ൻ വ​​ര​​യ്ക്കാ​​ൻ കു​​ടും​​ബ​​ശ്രീ യൂ​​ണി​​റ്റു​​ക​​ളെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ​​തി​​നെ​​തി​​രേ ലെ​​ൻ​​സ്ഫെ​​ഡ്.‌ നി​​ല​​വി​​ൽ എം-​​പാ​​ന​​ൽ ചെ​​യ്ത​​വ​​ർ​​ക്കു മാ​​ത്ര​​മേ പ്ലാ​​ൻ വ​​ര​​യ്ക്കാ​​ൻ ക​​ഴി​​യൂ. സാ​​ധാ​​ര​​ണ ലൈ​​സ​​ൻ​​സി​​ന്‍റെ ഇ​​ര​​ട്ടി ഫീ​​സ​​ട​​ച്ച് എം-​​പാ​​ന​​ലി​​നു അ​​പേ​​ക്ഷി​​ച്ചാ​​ലും ലൈ​​സ​​ൻ​​സ് ല​​ഭി​​ക്കാ​​ൻ കാ​​ല​​താ​​മ​​സം നേ​​രി​​ടു​​ന്ന​​തു എ​​ൻ​​ജി​​നി​യ​​ർ​​ക്കു തി​​രി​​ച്ച​​ടി​​യാ​​കു​ക​​യാ​​ണ്.

ലൈ​​സ​​ൻ​​സി​​ക​​ളു​​ടെ തൊ​​ഴി​​ലി​​ല്ലാ​​യ്മ നി​​ല​​നി​​ൽ​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ എം-​​പാ​​ന​​ൽ എ​​ൻ​​ജി​​നി​യ​​ർ​​മാ​​ർ കു​​റ​​വാ​​ണെ​​ന്നു കാ​​ണി​​ച്ചാ​​ണു സ​​ർ​​ക്കാ​​ർ പ്ലാ​​ൻ വ​​ര​​യ്ക്കാ​​ൻ കു​​ടും​​ബ​​ശ്രീ യൂ​​ണി​​റ്റു​​ക​​ളെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ​​ത്. റ​​ഗു​​ല​​ർ ലൈ​​സ​​ൻ​​സി​​ക​​ൾ​​ക്കു പ്ലാ​​ൻ വ​​ര​​യ്ക്കാ​​ൻ അ​​നു​​മ​​തി ന​​ൽ​​കു​​ന്ന​​തി​​നു പ​​ക​​ര​​മാ​​ണു കു​​ടും​​ബ​​ശ്രീ​​ക​​ളെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. ഇ​​തേ സ്ഥി​​തി തു​​ട​​രു​​ക​​യാ​​ണെ​​ങ്കി​​ൽ നി​​ര​​വ​​ധി ലൈ​​സ​​ൻ​​സ്ഡ് എ​​ൻ​ജി​​നി​​യ​​ർ​​മാ​​രു​​ടെ തൊ​​ഴി​​ൽ ന​​ഷ്ട​​മാ​​കും.

നി​​ര​​വ​​ധി ത​​വ​​ണ ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നു നി​​വേ​​ദ​​ന​​ങ്ങ​​ൾ സ​​മ​​ർ​​പ്പി​​ച്ചെ​​ങ്കി​​ലും അ​​നു​​കൂ​​ല ന​​ട​​പ​​ടി​​യു​​ണ്ടാ​​വാ​ത്ത​​തി​​നെ തു​​ട​​ർ​​ന്നു സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ഴി​​ഞ്ഞ 18നു ​​സെ​​ക്ര​​ട്ടേ​റി​​യ​​റ്റ് മാ​​ർ​​ച്ച് ന​​ട​​ത്തി​​യി​​രു​​ന്നു. തു​​ട​​ർ​​സ​​മ​​ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ന് രാ​​വി​​ലെ 10ന് ​ജി​​ല്ലാ ക​​മ്മ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലേ​​ക്കു മാ​​ർ​​ച്ച് സം​​ഘ​​ടി​​പ്പി​​ക്കും. ​കോട്ടയത്ത് നടക്കുന്ന മാർച്ച് മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.