കാ​റി​നു പി​ന്നി​ൽ ടി​പ്പ​ർ ഇ​ടി​ച്ചു; കാ​ർ യാ​ത്രി​ക​രാ​യ അ​ധ്യാ​പി​ക​മാ​ർ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു
Wednesday, March 27, 2024 6:58 AM IST
വൈ​ക്കം: ബൈ​ക്കു യാ​ത്രി​ക​നെ ത​ട്ടാ​തി​രി​ക്കാ​ൻ നി​ർ​ത്തി​യ കാ​റി​നു പി​ന്നി​ൽ ടി​പ്പ​ർ ഇ​ടി​ച്ചു. കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന അ​ധ്യാ​പി​ക​മാ​ർ ത​ല​നാ​രി​ഴ​യ്ക്കു പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കാ​റി​ന്‍റെ പി​ന്നി​ലി​ടി​ച്ച ടി​പ്പ​ർ നി​ർ​ത്താ​തെ ക​ട​ന്നു ക​ള​ഞ്ഞു. തോ​ട്ട​കം അ​ട്ടാ​റ പാ​ല​ത്തി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തെ അ​പ്രോ​ച്ച് റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.

ത​ല​യോ​ല​പ്പ​റ​മ്പ് ബി​ആ​ർ​സി​യി​ൽ പോ​കാ​നാ​യി തോ​ട്ട​കം ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളി​ലെ അ​ധ്യാ​പി​ക സ​ഹ​പ്ര​വ​ർ​ത്ത​ക​യ്ക്കൊ​പ്പം കാ​റി​ൽ വ​രു​മ്പോ​ൾ സ​മീ​പ​ത്തെ ഇ​ട​റോ​ഡി​ൽ​നി​ന്നു പ്ര​ധാ​ന നി​ര​ത്തി​ലേ​ക്ക് പൊ​ടു​ന്ന​നെ ക​യ​റി​യ ബൈ​ക്കി​ലി​ടി​ക്കാ​തി​രി​ക്കാ​നായി അ​ധ്യാ​പി​ക കാ​ർ നി​ർ​ത്തു​ക​യാ​യി​രു​ന്നു.

എ​ൽ എം​ബ്ലം പ​തി​ച്ച കാ​റി​നു പി​ന്നി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ടി​പ്പ​ർ​ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.40 നാ​യി​രു​ന്നു അ​പ​ക​ടം.

കാ​റി​ൽ ടി​പ്പ​ർ ഇ​ടി​ച്ച​തി​നു പി​ന്നാ​ലെ പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ ഡ്രൈ​വ​ർ കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത് സ്ത്രീ​ക​ളാ​ണെ​ന്ന് ക​ണ്ട​തോ​ടെ ഓ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്തി​നു സാ​ര​മാ​യി കേ​ടു​പാ​ടു സം​ഭ​വി​ച്ചു. അ​ധ്യാ​പി​ക വൈ​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.