വൈക്കം: യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ വൈക്കം നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് വൈക്കം കച്ചേരിക്കവലയിൽ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മോഹൻ ഡി. ബാബു അധ്യക്ഷത വഹിച്ചു. പോൾസൺ ജോസഫ്, ബി. അനിൽകുമാർ, സുബൈർ പുളിന്തിരുത്തിൽ, കെ. മോഹനൻ, അഖിൽ കുര്യൻ, എൻ.എം. താഹ, സിറിൾ ജോസഫ്, പി.ഡി. ഉണ്ണി, എം.കെ. ഷിബു, അബ്ദുൾ സലാം റാവുത്തർ, പി.എൻ. ബാബു, പി.വി. പ്രസാദ്, ജയ് ജോൺ, പി.കെ. ദിനേശൻ, പ്രീത രാജേഷ്, ജമീല പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.