കു​​രി​​ശി​​ന്‍റെ വ​​ഴി​​യേ... കു​​രി​​ശു​​മ​​ല​​ക​​ളി​​ലേ​​ക്ക് വി​​ശ്വാ​​സി​​ക​​ള്‍
Wednesday, March 27, 2024 10:43 PM IST
കോ​​ട്ട​​യം: പീ​​ഡാ​​നു​​ഭ​​വ സ്മ​​ര​​ണ​​യി​​ല്‍ വി​​ശ്വാ​​സി​​ക​​ള്‍ കു​​രി​​ശി​​ന്‍റെ വ​​ഴി​​യേ നാ​​ളെ കു​​രി​​ശു​​മ​​ല​​ക​​ളി​​ലെ​​ത്തും. വാ​​ഗ​​മ​​ണ്‍ കു​​രി​​ശു​​മ​​ല, അ​​രു​​വി​​ത്തു​​റ വ​​ല്യ​​ച്ച​​ന്‍​മ​​ല, അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം, തി​​ട​​നാ​​ട് ഊ​​ട്ടു​​പാ​​റ, പാ​​മ്പൂ​​രാം​​പാ​​റ, കു​​ട​​ക്ക​​ച്ചി​​റ സെ​​ന്‍റ് തോ​​മ​​സ് മൗ​​ണ്ട്, തു​​മ്പ​​ച്ചി തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ പീ​​ഡാ​​നു​​ഭ​​വ​​ത്തി​​ന്‍റെ സ്മ​​ര​​ണ​​ക​​ളും പ്രാ​​ര്‍​ഥ​​ന​​ക​​ളു​​മാ​​യി കു​​രി​​ശി​​ന്‍റെ വ​​ഴി​​യേ നൂ​​റു​​ക​​ണ​​ക്കി​​നു തീ​​ര്‍​ഥാ​​ട​​ക​​രെ​​ത്തും.

മ​​ധ്യ​​കേ​​ര​​ള​​ത്തി​​ലെ പ്ര​​മു​​ഖ​​വും പു​​രാ​​ത​​ന​​വും പ്ര​​കൃ​​തി ര​​മ​​ണീ​​യ​​വു​​മാ​​യ വാ​​ഗ​​മ​​ണ്‍ കു​​രി​​ശു​​മ​​ല​​യി​​ലേ​​ക്കു​​ള്ള മ​​ല​​ക​​യ​​റ്റം ഇ​​ന്നു രാ​​വി​​ലെ​​മു​​ത​​ല്‍ ആ​​രം​​ഭി​​ക്കും. നാ​​ളെ രാ​​വി​​ലെ 8.30ന് ​​ക​​ല്ലി​​ല്ലാ​​ക​​വ​​ല​​യി​​ല്‍ നി​​ന്നും കു​​രി​​ശി​​ന്‍റെ വ​​ഴി ആ​​രം​​ഭി​​ക്കും. മ​​ല​​മു​​ക​​ളി​​ല്‍ രാ​​വി​​ലെ​​മു​​ത​​ല്‍ നേ​​ര്‍​ച്ച ക്ക​​ഞ്ഞി​​വി​​ത​​ര​​ണ​​വു​​മു​​ണ്ട്. രാ​​ത്രി​​യി​​ല്‍ മ​​ല​​ക​​യ​​റു​​ന്ന​​തി​​നു വെ​​ളി​​ച്ചം ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. മ​​ല​​യ​​ടി​​വാ​​ര​​ത്ത് വാ​​ഹ​​ന പാ​​ര്‍​ക്കിം​​ഗി​​നും പ്ര​​ത്യേ​​ക ക്ര​​മീ​​ക​​ര​​ണ​​മു​​ണ്ട്. അ​​രു​​വി​​ത്തു​​റ വ​​ല്യ​​ച്ച​​ന്‍​മ​​ല​​യി​​ലേ​​ക്ക് നാ​​ളെ രാ​​വി​​ലെ 8.30നു ​​കു​​രി​​ശി​​ന്‍റെ വ​​ഴി ആ​​രം​​ഭി​​ക്കും. മ​​ല​​മു​​ക​​ളി​​ല്‍ നേ​​ര്‍​ച്ച​​ക്ക​​ഞ്ഞി വി​​ത​​ര​​ണ​​വു​​മു​​ണ്ട്. തി​​ട​​നാ​​ട് ഊ​​ട്ടു​​പാ​​റ കു​​രി​​ശു​​മ​​ല​​യി​​ലേ​​ക്ക് നാ​​ളെ രാ​​വി​​ലെ ഒ​​മ്പ​​തി​​ന് കു​​രി​​ശി​​ന്‍റെ വ​​ഴി ആ​​രം​​ഭി​​ക്കും.

കൂ​​വ​​പ്പ​​ള്ളി കു​​രി​​ശു​​മ​​ല​​യി​​ലേ​​ക്കു​​ള്ള കു​​രി​​ശി​​ന്‍റെ വ​​ഴി രാ​​വി​​ലെ 10.30ന് ​​മ​​ല​​ബാ​​ര്‍ ക​​വ​​ല​​യി​​ല്‍ നി​​ന്നാ​​രം​​ഭി​​ക്കും. കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ര്‍ ആ​​ര്‍​ക്കി എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ മ​​ര്‍​ത്ത് മ​​റി​​യം ആ​​ര്‍​ച്ച് ഡീ​​ക്ക​​ന് ദേ​​വാ​​ല​​യ​​ത്തി​​ല്‍ കാ​​ളി​​യാ​​ര്‍​തോ​​ട്ട​​ത്തി​​ലെ പ്ര​​ത്യേ​​ക പ​​ന്ത​​ലി​​ലേ​​ക്ക് വൈ​​കു​​ന്നേ​​രം നാ​​ലി​​ന് കു​​രി​​ശി​​ന്‍റെ വ​​ഴി ന​​ട​​ക്കും.

കു​​ട​​ക്ക​​ച്ചി​​റ സെ​​ന്‍റ് തോ​​മ​​സ് മൗ​​ണ്ടി​​ലേ​​ക്കു​​ള്ള കു​​രി​​ശി​​ന്‍റെ വ​​ഴി വൈ​​കു​​ന്നേ​​രം 4.30ന് ​​ആ​​രം​​ഭി​​ക്കും. കു​​ട​​മാ​​ളൂ​​ര്‍ സെ​​ന്‍റ് മേ​​രീ​​സ് മേ​​ജ​​ര്‍ ആ​​ര്‍​ക്കി എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ല്‍ ദുഃ​​ഖ​​വെ​​ള്ളി​​യാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള നീ​​ന്തു​​നേ​​ര്‍​ച്ച ഇ​​ന്നു രാ​​വി​​ലെ ആ​​രം​​ഭി​​ക്കും. നാ​​ളെ വൈ​​കു​​ന്നേ​​രം 6.15ന് ​​പ​​ള്ളി​​മൈ​​താ​​ന​​ത്ത് കു​​രി​​ശി​​ന്‍റെ വ​​ഴി​​യും രാ​​ത്രി 7.15ന് ​​പീ​​ഡാ​​നു​​ഭ​​വ പ്ര​​ദ​​ര്‍​ശ​​ന ധ്യാ​​ന​​വും ന​​ട​​ക്കും.