ഹൈ​വേ​യു​ടെ അ​രി​ക് കൈ​യേ​റി അ​ന​ധി​കൃ​ത ക​ട​ക​ൾ പെ​രു​കു​ന്നു
Wednesday, March 27, 2024 11:56 PM IST
പൊ​ൻ​കു​ന്നം: പാ​ലാ-​പൊ​ൻ​കു​ന്നം റോ​ഡി​ന്‍റെ അ​രി​ക് കൈ​യേ​റി അ​ന​ധി​കൃ​ത​മാ​യി ക​ട​ക​ൾ. പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലെ​ല്ലാം വീ​തി​യേ​റി​യ ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ക​ൾ കെ​ട്ടി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ ഒ​തു​ക്കു​ന്ന​തി​നോ വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് സു​ഗ​മ​മാ​യി ന​ട​ക്കു​ന്ന​തി​നോ സ്ഥ​ല​മി​ല്ല. ഇ​ത്ത​രം ക​ട​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ നി​ർ​ത്തി​യി​ടു​ന്ന​തും അ​പ​ക​ട​ക​ര​മാ​കു​ന്നു​ണ്ട്.
ഒ​ന്നാം​മൈ​ൽ മു​ത​ൽ പൈ​ക ഏ​ഴാം​മൈ​ൽ വ​രെ നി​ര​വ​ധി താ​ത്കാ​ലി​ക ക​ട​ക​ളാ​ണ് റോ​ഡ് പു​റ​മ്പോ​ക്ക് കൈ​യേ​റി നി​ർ​മി​ച്ച​ത്. ചാ​യ​ക്ക​ട, ബ​ജി​ക്ക​ട, പ​ഴ​ക്ക​ട, മീ​ൻ​ക​ട തു​ട​ങ്ങി പ​ല​വി​ധ ക​ച്ച​വ​ട​ക്കാ​രാ​ണ് റോ​ഡ് കൈ​യ​ട​ക്കി​യ​ത്. ഇ​തു​കൂ​ടാ​തെ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ക​ച്ച​വ​ട​ക്കാ​രു​മു​ണ്ട്. തു​റ​ക്കാ​റി​ല്ലാ​ത്ത ക​ട​ക​ൾ പൊ​ളി​ച്ചു​നീ​ക്കാ​തെ കി​ട​ക്കു​ന്ന​തും വ​ഴി​യാ​ത്ര​യ്ക്ക് ത​ട​സ​മാ​യി.

വീ​തി​കൂ​ട്ടി നി​ർ​മി​ച്ച ഹൈ​വേ​യു​ടെ പ്ര​യോ​ജ​നം ന​ഷ്ട​പ്പെ​ടു​ത്തും വി​ധ​മാ​ണ് ക​ട​ക​ൾ പെ​രു​കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് ഇ​വ. വ​കു​പ്പ് ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​മി​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

അ​ന​ധി​കൃ​ത ക​ട​ക​ൾ മൂ​ലം ജ​ൽ ജീ​വ​ൻ മി​ഷ​ന്‍റെ പൈ​പ്പി​ട​ലി​നും ത​ട​സ​മാ​യി​ട്ടു​ണ്ട്. റോ​ഡ​രി​കി​ലൂ​ടെ കു​ഴി​ച്ചി​ടേ​ണ്ട പൈ​പ്പു​ക​ൾ ക​ട​ക​ളു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ മ​ണ്ണി​ന് മു​ക​ളി​ലൂ​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ന​ധി​കൃ​ത ക​ട​ക​ൾ അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു​മു​ണ്ട്. അ​ടു​ത്തി​ടെ ഒ​ന്നാം​മൈ​ലി​ലും എ​ലി​ക്കു​ളം കു​രു​വി​ക്കൂ​ട്ടും ക​ട​ക​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു​ക​യ​റി ആ​ൾ​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.