യു​ഡി​എ​ഫ് കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​യോ​ഗം
Wednesday, March 27, 2024 11:56 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പു​ത​ന്നെ പ്ര​തി​പ​ക്ഷ രാ​ഷ്‌​ട്രീ​യ​ക​ക്ഷി​ക​ളെ നി​ർ​വീ​ര്യ​മാ​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ ഗൂ​ഢ​ത​ന്ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റും കോ​ൺ​ഗ്ര​സി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച​തെ​ന്നും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. സ​ലീം. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള ക​രു​ത്ത് ഇ​ന്ത്യ മു​ന്ന​ണി​ക്കു​ണ്ടെ​ന്നും ഇ​ത് ദേ​ശീ​യ​ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഒ​ന്നാം റൗ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി മ​ണ്ഡ​ലം നേ​തൃ​യോ​ഗം അ​റി​യി​ച്ചു. ബൂ​ത്തു​ത​ല യോ​ഗ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​ന്നു​മു​ത​ൽ ഭ​വ​ന സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ആ​രം​ഭി​ക്കും.

സി.​വി. തോ​മ​സു​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ ജി​ജി അ​ഞ്ചാ​നി, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ തോ​മ​സ് ക​ല്ലാ​ട​ൻ, പി. ​സ​തീ​ഷ് ച​ന്ദ്ര​ൻ നാ​യ​ർ, തോ​മ​സ് കു​ന്ന​പ്പ​ള്ളി, പി.​എ. ഷെ​മീ​ർ, ഷി​ൻ​സ് പീ​റ്റ​ർ, ടി.​കെ. സു​രേ​ഷ് കു​മാ​ർ, പ്ര​ഫ. റോ​ണി കെ. ​ബേ​ബി, സു​ഷ​മ ശി​വ​ദാ​സ്, പി. ​ജീ​രാ​ജ്, മ​നോ​ജ് തോ​മ​സ് തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.