പീ​ഡാ​നു​ഭ​വ സ്മ​ര​ണ​യി​ല്‍ നാ​ളെ ദുഃ​ഖ​വെ​ള്ളി
Wednesday, March 27, 2024 11:56 PM IST
കോ​​ട്ട​​യം: യേ​​ശു​​വി​​ന്‍റെ അ​​ന്ത്യ​​ത്താ​​ഴ സ്മ​​ര​​ണ​​യി​​ല്‍ ഇ​​ന്നു പെ​​സ​​ഹാ ആ​​ച​​ര​​ണം. അ​​ന്ത്യ​​ത്താ​​ഴ​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി യേ​​ശു ശി​​ഷ്യ​​ന്മാ​​രു​​ടെ പാ​​ദ​​ങ്ങ​​ള്‍ ക​​ഴു​​കി​​യ​​തി​​നെ അ​​നു​​സ്മ​​രി​​ച്ച് ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ല്‍ കാ​​ല്‍​ക​​ഴു​​ക​​ല്‍ ശു​​ശ്രൂ​​ഷ​​യും ന​​ട​​ക്കും. ഈ​​ശോ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന സ്ഥാ​​പി​​ച്ച​​തി​​നെ അ​​നു​​സ്മ​​രി​​ച്ച് ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ല്‍ രാ​​വി​​ലെ മു​​ത​​ല്‍ ആ​​രാ​​ധ​​ന​​യു​​മു​​ണ്ട്.

വൈ​​കു​​ന്നേ​​രം ഭ​​വ​​ന​​ങ്ങ​​ളി​​ല്‍ അ​​നു​​ഷ്ഠാ​​ന​​ങ്ങ​​ളോ​​ടെ പെ​​സ​​ഹാ ഭ​​ക്ഷ​​ണം ത​​യാ​​റാ​​ക്കും. ആ​​ശീ​​ര്‍​വ​​ദി​​ക്ക​​പ്പെ​​ട്ട കു​​രു​​ത്തോ​​ല കു​​രി​​ശ​​ട​​യാ​​ള​​മാ​​ക്കി ത​​യാ​​റാ​​ക്കു​​ന്ന പെ​​സ​​ഹ അ​​പ്പ​​വും പാ​​ലു​​മാ​​ണ് വി​​ഭ​​വ​​ങ്ങ​​ള്‍. കു​​ടും​​ബ​​ത്തി​​ലെ മു​​തി​​ര്‍​ന്ന അം​​ഗം അ​​പ്പം മു​​റി​​ച്ച് പ്രാ​​യം അ​​നു​​സ​​രി​​ച്ച് ന​​ല്‍​കി ഭ​​ക്ഷി​​ച്ച​​ശേ​​ഷം അം​​ഗ​​ങ്ങ​​ള്‍ പ​​വി​​ത്ര​​മാ​​യ ചൈ​​ത​​ന്യ​​ത്തി​​ല്‍ പ്രാ​​ര്‍​ഥ​​ന​​ക​​ളും പാ​​ന ആ​​ലാ​​പ​​ന​​വും പീ​​ഡാ​​നു​​ഭ​​വ പാ​​രാ​​യ​​ണ​​വും ന​​ട​​ത്തും.

ഇ​​ന്നു മു​​ത​​ല്‍ വ​​ലി​​യ​​നോ​​യ​​മ്പി​​ന്‍റെ അ​​വ​​സാ​​ന മ​​ണി​​ക്കൂ​​റു​​ക​​ളി​​ലേ​​ക്ക് തീ​​വ്ര​​മാ​​യ പ്രാ​​ര്‍​ഥ​​ന​​ക​​ളി​​ലൂ​​ടെ​​യും അ​​നു​​ഷ്ഠാ​​ന​​ങ്ങ​​ളി​​ലൂ​​ടെ​​യു​​മാ​​ണ് വി​​ശ്വാ​​സി​​ക​​ള്‍ ക​​ട​​ന്നു​​പോ​​കു​​ക. കു​​രി​​ശി​​ന്‍റെ വ​​ഴി​​ക​​ളി​​ലൂ​​ടെ വി​​ശ്വാ​​സി​​ക​​ള്‍ പീ​​ഡാ​​നു​​ഭ​​വ​​ത്തെ അ​​നു​​സ്മ​​രി​​ക്കും. ദുഃ​​ഖ​​വെ​​ള്ളി ദി​​ന​​മാ​​യ നാ​​ളെ കു​​രി​​ശു​​മ​​ല​​ക​​ളി​​ലും തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ലും വി​​ശ്വാ​​സി​​ക​​ളു​​ടെ തി​​ര​​ക്കാ​​യി​​രി​​ക്കും.