ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജി​​ന്‍റെ മ​​ണ്ഡ​​ലം പ​​ര്യ​​ട​​നം പു​​രോ​​ഗ​​മി​​ക്കു​​ന്നു
Wednesday, March 27, 2024 11:56 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം പാ​​ര്‍​ല​​മെ​​ന്‍റ് മ​​ണ്ഡ​​ല​​ത്തി​​ലെ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി അ​​ഡ്വ. കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജി​​ന്‍റെ മ​​ണ്ഡ​​ലം പ​​ര്യ​​ട​​നം പു​​രോ​​ഗ​​മി​​ക്കു​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​റ്റു​​മാ​​നൂ​​ര​​പ്പ​​ന്‍ കോ​​ള​​ജി​​ല്‍ എ​​ത്തി​​യ സ്ഥാ​​നാ​​ര്‍​ഥി​​യെ വി​​ദ്യാ​​ര്‍​ഥി​​ക​​ളും ജീ​​വ​​ന​​ക്കാ​​രും ചേ​​ര്‍​ന്ന് സ്വീ​​ക​​രി​​ച്ചു.

കി​​ളി​​രൂ​​ര്‍ എ​​സ്എ​​ന്‍​ഡി​​പി സ്‌​​കൂ​​ളി​​ലെ​​ത്തി​​യ സ്ഥാ​​നാ​​ര്‍​ഥി​​യെ എ​​സ്എ​​ന്‍​ഡി​​പി യോ​​ഗം കി​​ളി​​രൂ​​ര്‍ പ്ര​​സി​​ഡ​​ന്‍റ് എ. ​​കെ. മോ​​ഹ​​ന​​ന്‍ അ​​ടി​​വാ​​ക്ക​​ല്‍, പ​​ഞ്ചാ​​യ​​ത്തം​​ഗം സു​​മേ​​ഷ് കാ​​ഞ്ഞി​​രം, അ​​നി​​ല്‍ ത​​യ്യി​​ല്‍ എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്ന് സ്വീ​​ക​​രി​​ച്ചു. തു​​ട​​ര്‍​ന്ന് കാ​​ഞ്ഞി​​രം മു​​സ്‌​​ലിം ജ​​മാ​​അ​​ത്തെ പ​​ള്ളി, ഡി​​എ​​സ്എ​​ച്ച്ജെ കോ​​ണ്‍​വെ​​ന്‍റ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ സ​​ന്ദ​​ര്‍​ശ​​നം ന​​ട​​ത്തി. കു​​മ​​ര​​കം എ​​ന്‍​എ​​സ്എ​​സ്, നീ​​ണ്ടൂ​​ര്‍ പ്രാ​​വ​​ട്ടം മീ​​ത്തി​​ല്‍ താ​​ഴെ വീ​​ട് , അ​​യ്മ​​നം പ​​രി​​പ്പ് , വൈ​​എം​​സി​​എ ഹാ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ന​​ട​​ന്ന മ​​ണ്ഡ​​ലം ക​​ണ്‍​വ​​ന്‍​ഷ​​നു​​ക​​ളി​​ല്‍ സ്ഥാ​​നാ​​ര്‍​ഥി പ​​ങ്കെ​​ടു​​ത്തു.