പള്ളികളിൽ വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ള്‍
Wednesday, March 27, 2024 11:56 PM IST
ചേ​ര്‍​പ്പു​ങ്ക​ല്‍: മാ​ര്‍ സ്ലീ​വ ഫൊ​റോ​ന പ​ള്ളി​യി​ല്‍ ഇ​ന്നു രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ പെ​സ​ഹാ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. വി​കാ​രി ഫാ. ​ജോ​സ​ഫ് പാ​നാ​മ്പു​ഴ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30 ന് ​പീ​ഡാ​നു​ഭ​വ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് പ​ള്ളി ചു​റ്റി​യു​ള്ള കു​രി​ശി​ന്‍റെ വ​ഴി. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, പു​ത്ത​ന്‍ വെ​ള്ളം, പു​ത്ത​ന്‍ തീ ​വെ​ഞ്ച​രി​പ്പ്. ഈ​സ്റ്റ​ര്‍ ഞാ​യ​ര്‍ ദി​ന​ത്തി​ല്‍ പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ഉ​യ​ര്‍​പ്പി​ന്‍റെ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം. രാ​വി​ലെ 5.30നും 6.30​നും എ​ട്ടി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന.

പാ​ലാ: ളാ​ലം സെ​ന്‍റ് ജോ​ര്‍​ജ് പു​ത്ത​ന്‍​പ​ള്ളി​യി​ല്‍ ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​നു പീ​ഡാ​നു​ഭ​വ വാ​യ​ന, സ​ന്ദേ​ശം - ഫാ. ​ഇ​മ്മാ​നു​വ​ല്‍ പാ​റേ​ക്കാ​ട്ടി​ല്‍. തു​ട​ർ​ന്നു കു​രി​ശി​ന്‍റെ വ​ഴി (ആ​ശാ​നി​ല​യം റോ​ഡ് വ​ഴി), നേ​ര്‍​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റി​ന് പു​ത്ത​ന്‍​തീ, പു​ത്ത​ന്‍​വെ​ള്ളം വെ​ഞ്ച​രി​പ്പ്, വി​ശു​ദ്ധ കു​ര്‍​ബാ​ന. ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ൽ പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ഉ​യി​ര്‍​പ്പി​ന്‍റെ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍. രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന.

ക​വീ​ക്കു​ന്ന്: സെ​ന്‍റ് എ​ഫ്രേം​സ് പ​ള്ളി​യി​ല്‍ ദുഃ​ഖ​വെ​ള്ളി ആ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ രാ​വി​ലെ 6.45ന് ​പീ​ഡാ​നു​ഭ​വ​ക​ര്‍​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. 8.30ന് ​പാ​മ്പൂ​രാം​പാ​റ​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി. പാ​മ്പൂ​രാം​പാ​റ​യി​ല്‍ റ​വ. ഡോ. ​ഷാ​ജി പു​ന്ന​ത്താ​ന​ത്തു​കു​ന്നേ​ല്‍ വ​ച​ന​സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്നു പാ​മ്പൂ​രാം​പാ​റ​യി​ല്‍ കു​രി​ശി​ന്‍റെ വ​ഴി​യും നേ​ര്‍​ച്ച​ച്ചോ​റു വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് വ​ട​ക​ര അ​റി​യി​ച്ചു.

ഏ​ഴാ​ച്ചേ​രി: ഫാ​ത്തി​മാ​ഗി​രി കു​രി​ശു​മ​ല​യി​ല്‍ ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30ന് ​മ​ല​യ​ടി​വാ​ര​ത്തി​ല്‍ നി​ന്നും മ​ല​മു​ക​ളി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി. മ​ല​മു​ക​ളി​ല്‍ പീ​ഡാ​നു​ഭ​വ സ​ന്ദേ​ശം. തി​രു​സ്വ​രൂ​പം ചു​ബി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും നേ​ര്‍​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ലൂ​ക്കോ​സ് കൊ​ട്ടു​കാ​പ്പ​ള്ളി അ​റി​യി​ച്ചു.

കാ​ഞ്ഞി​ര​മ​റ്റം: മാ​ര്‍ സ്ലീ​വ പ​ള്ളി​യി​ല്‍ ദുഃ​ഖ​വെ​ള്ളി തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ രാ​വി​ലെ 6.30ന് ​ആ​രം​ഭി​ക്കും. 8.30ന് ​കു​രി​ശി​ന്‍റെ വ​ഴി, സ​ന്ദേ​ശം. 30ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. പു​ത്ത​ന്‍​തീ, പു​ത്ത​ന്‍ വെ​ള്ളം വെ​ഞ്ച​രി​പ്പ്. ഉ​യി​ർ​പ്പു ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ഉ​യ​ര്‍​പ്പ് തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍, വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം.​രാ​വി​ലെ ആ​റി​നും എ​ട്ടി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന.

പി​ഴ​ക്: സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി​യി​ല്‍ ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന - വി​കാ​രി ഫാ. ​ജോ​സ​ഫ് തെ​ക്കേ​ല്‍. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് പി​ഴ​ക് വ്യാ​കു​ല സ​ങ്കേ​തം മ​ല​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. ഈ​സ്റ്റ​ര്‍ ദി​നം പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ഉ​യ​ര്‍​പ്പി​ന്‍റെ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന.

വാ​ക​ക്കാ​ട്: സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ ദുഃ​ഖ​വെ​ള്ളി ആ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ രാ​വി​ലെ 8.30 ന് ​പ​ള്ളി​യി​ൽ നി​ന്നും അ​ഞ്ചു​മ​ല കാ​ൽ​വ​രി​മൗ​ണ്ട് കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തും. പീ​ഡാ​നു​ഭ​വ​സ​ന്ദേ​ശ​വും നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും. ഫാ. ​മൈ​ക്കി​ൾ ചീ​രാം​കു​ഴി, ഫാ. ​ഏ​ബ്ര​ഹാം ത​ക​ടി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽകും.

കു​ന്നോ​ന്നി: സെ​ന്‍റ് ജോ​സ​ഫ്​സ് പ​ള്ളി​യി​ൽ ഇ​ന്നു രാ​വി​ലെ 6.30ന് ​കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന, 8.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ആ​രാ​ധ​ന. അ​ഞ്ചു മു​ത​ൽ ആ​റു വ​രെ പൊ​തു ആ​രാ​ധ​ന, തു​ട​ർ​ന്ന് പു​ത്ത​ൻ​പാ​ന പാ​രാ​യ​ണം. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30ന് ​തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് കു​രി​ശി​ന്‍റെ വ​ഴി (ക​മ്പ​നി ചു​റ്റി ച​പ്പാ​ത്തു വ​ഴി പ​ള്ളി​യി​ലേ​ക്ക്), നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ 6.30ന് ​പു​ത്ത​ൻ വെ​ള്ളം, പു​ത്ത​ൻ തീ ​വെ​ഞ്ച​രി​പ്പ്, ജ്ഞാ​ന​സ്നാ​ന ന​വീ​ക​ര​ണം, വി​ശു​ദ്ധ കു​ർ​ബാ​ന. ഉ​യി​ർ​പ്പ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് ഉ​യി​ർ​പ്പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ, വി​ശു​ദ്ധ കു​ർ​ബാ​ന. രാ​വി​ലെ എ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന.

മ​ര​ങ്ങാ​ട്ടു​പി​ള്ളി: സെ​ന്‍റ് ഫ്രാ​ന്‍​സീ​സ് അ​സീ​സി പ​ള്ളി​യി​ല്‍ ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് കു​ണു​ക്കും​പാ​റ കു​രി​ശു​പ​ള്ളി​യി​ലേ​ക്കു കു​രി​ശി​ന്‍റെ വ​ഴി. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. ഉ​യി​ര്‍​പ്പു​ഞാ​യ​ര്‍ പു​ല​ര്‍​ച്ചെ മൂ​ന്നി​ന് തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍. രാ​വി​ലെ ആ​റി​നും 7.30നും ​ഒ​ന്പ​തി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. രാ​വി​ലെ 6.30ന് ​കു​ണു​ക്കും​പാ​റ കു​രി​ശു​പ​ള്ളി​യി​ലും വി​ശു​ദ്ധ കു​ര്‍​ബാ​ന ഉ​ണ്ടാ​യി​രി​ക്കും.