ഓ​ണ്‍​ലൈ​ന്‍ ലോ​ണ്‍ ത​ട്ടി​പ്പ്: ര​ണ്ടു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍
Wednesday, March 27, 2024 11:56 PM IST
പാ​ലാ: ഓ​ണ്‍​ലൈ​ന്‍ വ​ഴി ലോ​ണ്‍ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു വീ​ട്ട​മ്മ​യി​ല്‍​നി​ന്ന് ഒ​രു ല​ക്ഷ​ത്തി​ല്‍​പ്പ​രം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ പെ​രു​വ​യ​ല്‍ ഭാ​ഗ​ത്ത് മാ​ണി​ക്ക​പ്പ​റ​മ്പ​ത്ത് മു​ഹ​മ്മ​ദ് അ​ര്‍​ഷാ​ദ് (21), മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി ഓ​മ​ന്നൂ​ര്‍ ഭാ​ഗ​ത്ത് കു​ട്ട​റ​യി​ല്‍ മു​ഹ​മ്മ​ദ് ഷെ​രീ​ഫ് (20) എ​ന്നി​വ​രെ​യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​ലാ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ ക​ഴി​ഞ്ഞ മാ​സം ത​ന്‍റെ ഫേ​സ്ബു​ക്കി​ല്‍ ക​ണ്ട ലോ​ണ്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ഫോ​ണി​ല്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യു​ക​യും തു​ട​ര്‍​ന്ന് ഈ ​ആ​പ്ലി​ക്കേ​ഷ​ന്‍റെ വാ​ട്‌​സ്ആ​പ്പ് ന​മ്പ​ര്‍ മു​ഖാ​ന്തി​രം വീ​ട്ട​മ്മ​യെ ബ​ന്ധ​പ്പെ​ട്ടു ര​ണ്ട​ര ല​ക്ഷം രൂ​പ ലോ​ണി​ന് അ​പേ​ക്ഷി​ച്ചു. അ​ടു​ത്ത ദി​വ​സം ലോ​ണ്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ഒ​ടി​പി ന​മ്പ​ര്‍ പ​റ​ഞ്ഞു ന​ല്‍​കി​യാ​ല്‍ പ​ണം അ​ക്കൗ​ണ്ടി​ല്‍ വ​രു​മെ​ന്ന് പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് വീ​ട്ട​മ്മ ത​ന്‍റെ ഫോ​ണി​ല്‍ വ​ന്ന ഒ.​ടി.​പി ന​മ്പ​ര്‍ ഇ​വ​ര്‍​ക്ക് പ​റ​ഞ്ഞു​കൊ​ടു​ത്തു. ഇ​തോ​ടെ വീ​ട്ട​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന 1.18 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

വീ​ട്ട​മ്മ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പാ​ലാ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സൈ​ബ​ര്‍ സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​യി​ല്‍ വീ​ട്ട​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ല്‍​നി​ന്നും പ​ണം പ്ര​തി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പോ​യ​താ​യി ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ഇ​വ​രെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഈ ​കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.