കോ​​ള​ജ് വാ​​ർ​​ഷി​​കം ഉ​​ദ്ഘാ​​ട​​ന​​ത്തി​​നു സെ​​ക്യൂ​​രി​​റ്റി ജീ​​വ​​നക്കാ​​ര​​ൻ
Thursday, March 28, 2024 6:40 AM IST
കോ​​ട്ട​​യം: ക​​ല​​യി​​ലെ​ ക​​റു​​പ്പ് വി​​വേ​​ച​​ന​​ത്തി​​നെ​​തി​​രേ​​യു​​ള്ള ച​​ർ​​ച്ച​​ക​​ൾ ന​​ട​​ക്കു​​മ്പോ​​ൾ ക​​ല​​യി​​ലെ തു​​ല്യ​​ത വി​​ളി​​ച്ചോ​​തി സി​​എം​​എ​​സ് കോ​​ള​​ജി​​ലെ കോ​ള​ജ് ഡേ. ​കോ​​ള​​ജി​​ലെ കാ​​വ​​ൽ ജീ​​വ​​ന​​ക്കാ​​ര​​നാ​​യ കെ.​​എം. സ്റ്റാ​​ലി​​നെ ഉ​​ദ്ഘാ​​ട​​ക​​നാ​​ക്കി​​യ വാ​​ർ​​ഷി​​കം വ്യ​​ത്യ​​സ്ത​ത​​യൊ​​രു​​ക്കി.

കോ​​ള​​ജി​​ൽ ഇ​​താ​​ദ്യ​​മാ​​യി​​ട്ടാ​​ണു സെ​​ക്യൂ​​രി​​റ്റി ജീ​​വ​​ന​​ക്കാ​​ര​​നെ​ ഉ​ദ്ഘാ​ട​ക​നാ​ക്കി കോ​​ള​​ജ് ഡേ ​ ​ന​​ട​​ത്തു​​ന്ന​​ത്. 11 വ​​ർ​​ഷ​​മാ​​യി സി​​എം​​എ​​സ് കോ​​ള​​ജി​​ൽ സ്റ്റാ​​ലി​​ൻ ജോ​​ലി ചെ​​യ്യു​​ന്നു. ആ​​ദ്യ​​മാ​​യി കോ​​ള​​ജി​​ലെ​​ത്തു​​ന്ന ഓ​​രോ​​രു​​ത്ത​​രു​​ടെ​​യും വ​​ഴി​​കാ​​ട്ടി​​കൂ​​ടി​​യാ​​ണ് സ്റ്റാ​​ലി​ൻ. വാ​​ർ​​ഷി​​കം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​മ്പോ​​ൾ ജീ​​വി​​ത​​ത്തി​​ലെ അ​​ഭി​​മാ​​ന​​വും സ​​ന്തോ​​ഷ​​വും നി​​റ​​ഞ്ഞ നി​​മി​​ഷ​​മാ​​യി​​രു​​ന്നെ​​ന്ന് സ്റ്റാ​​ലി​​ൻ പ​​റ​​ഞ്ഞു.

സി​​എം​​എ​​സ് കോ​​ള​​ജി​​ലെ പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി​​യും യു​​വ​​ക​​വി​​യു​​മാ​​യ സാം ​​മാ​​ത്യു കോ​​ള​​ജ് മാ​​ഗ​​സി​​ൻ പ്ര​​കാ​​ശ​​നം ചെ​​യ്തു. പ്രി​​ൻ​​സി​​പ്പ​​ൽ പ്ര​​ഫ. വ​​ർ​​ഗീ​​സ് സി. ​​ജോ​​ഷ്വ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ രേ​​ണു തോ​​മ​​സ്, അ​​ധ്യാ​​പ​​ക​​രാ​​യ അ​​ജീ​​ഷ്, സു​​മി, യൂ​​ണി​​യ​​ൻ ചെ​​യ​​ർ​​മാ​​ൻ എ.​​വി. ഗോ​​വി​​ന്ദ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.