കൊ​​ല​​പാ​​ത​​ക​​ശ്ര​​മം: സ​​ഹോ​​ദ​​ര​​ങ്ങ​​ള്‍ ഉ​​ള്‍പ്പെ​​ടെ മൂ​​ന്നു​​പേ​​ര്‍ അ​​റ​​സ്റ്റി​​ല്‍
Thursday, March 28, 2024 6:40 AM IST
കോ​​ട്ട​​യം: യു​​വാ​​വി​​നെ ആ​​ക്ര​​മി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ സ​​ഹോ​​ദ​​ര​​ങ്ങ​​ള്‍ ഉ​​ള്‍പ്പെ​​ടെ മൂ​​ന്നു​​പേ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. പ​​ന​​ച്ചി​​ക്കാ​​ട് നാ​​ല്‍ക്ക​​വ​​ല പു​​ളി​​മൂ​​ട് ക​​വ​​ല ത​​ട​​ത്തി​​ല്‍ രോ​​ഹി​​ത്(23), ഇ​​യാ​​ളു​​ടെ സ​​ഹോ​​ദ​​ര​​ന്‍ ര​​ഞ്ജി​​ത്ത്(23), പ​​ന​​ച്ചി​​ക്കാ​​ട്, പൂ​​വ​​ന്തു​​രു​​ത്ത് പു​​ത്ത​​ന്‍പ​​റ​​മ്പി​​ല്‍ അ​​മ​​ല്‍ കൃ​​ഷ്ണ (21) എ​​ന്നി​​വ​​രെ​​യാ​​ണ് കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഇ​​വ​​ര്‍ ക​​ഴി​​ഞ്ഞ 24നു ​​പു​​ല​​ര്‍ച്ചെ 3.30നു ​​പ​​ന​​ച്ചി​​ക്കാ​​ട് മ​​ല​​മേ​​ല്‍ക്കാ​​വ് ഭാ​​ഗ​​ത്ത് വ​​ച്ച് ജോ​​ലി ക​​ഴി​​ഞ്ഞു ബൈ​​ക്കി​​ല്‍ വ​​ന്ന പ​​ന​​ച്ചി​​ക്കാ​​ട് സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​നെ​​യും സു​​ഹൃ​​ത്തി​​നെ​​യും ത​​ട​​ഞ്ഞു​​നി​​ര്‍ത്തി, അ​​സ​​ഭ്യം പ​​റ​​യു​​ക​​യും വ​​ണ്ടി​​യി​​ല്‍ നി​​ന്നു വ​​ലി​​ച്ച് താ​​ഴെ​​യി​​ട്ട്, മ​​ര്‍ദി​​ക്കു​​ക​​യും തു​​ട​​ര്‍ന്ന് ക​​മ്പി​​വ​​ടി കൊ​​ണ്ട് യു​​വാ​​വി​​നെ ആ​​ക്ര​​മി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

പ്ര​​തി​​ക​​ൾ​​ക്ക് യു​​വാ​​വി​​നോ​​ട് മു​​ന്‍വൈ​​രാ​​ഗ്യ​​മു​​ണ്ടാ​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ തു​​ട​​ര്‍ച്ച​​യെ​​ന്നോ​​ണ​​മാ​​ണ് ഇ​​വ​​ര്‍ യു​​വാ​​വി​​നെ ആ​​ക്ര​​മി​​ച്ച​​ത്. പ​​രാ​​തി​​യെ​​ത്തു​​ട​​ര്‍ന്ന് കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ല്‍ മൂ​​വ​​രേ​​യും പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. രോ​​ഹി​​ത്തി​​നും ര​​ഞ്ജി​​ത്തി​​നും കോ​​ട്ട​​യം ഈ​​സ്റ്റ് സ്റ്റേ​​ഷ​​നി​​ല്‍ കൊ​​ല​​പാ​​ത​​ക​​ശ്ര​​മം ഉ​​ള്‍പ്പെ​​ടെ ക്രി​​മി​​ന​​ല്‍ കേ​​സു​​ക​​ള്‍ നി​​ല​​വി​​ലു​​ണ്ട്.