കു​ടി​വെ​ള്ളം: വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്കു മു​ന്നി​ൽ പ്രതി​ഷേ​ധം
Thursday, March 28, 2024 7:04 AM IST
വൈ​ക്കം: വൈ​ക്കം ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കാ​ല​മാ​യി കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത ജ​ല​വി​ഭ​വ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രേ ടൗ​ൺ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​ക്കം വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ഉ​പ​രോ​ധ​സ​മ​ര​വും ന​ട​ത്തി.

വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ​ക്കാ​രെ ത​ട​ഞ്ഞ പോ​ലീ​സും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യ​ത് നേ​രി​യ സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ​സ​ലാം റാ​വു​ത്ത​ർ പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൗ​ൺ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സോ​ണി സ​ണ്ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ ക​വ​ല​യി​ൽ​നി​ന്നു വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ കെ​പി​സി​സി അം​ഗം മോ​ഹ​ൻ ഡി. ​ബാ​ബു, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​ഡി. ഉ​ണ്ണി, ജ​യ് ജോ​ൺ, ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​വ​ട്ടം ജ​യ​കു​മാ​ർ, പി. ​ടി. സു​ഭാ​ഷ്, ഡി. ​ബാ​ബു​രാ​ജ്, ബി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ​നാ​യ​ർ, ജോ​ർ​ജ് വ​ർ​ഗീ​സ്, പി. ​ഡി. പ്ര​സാ​ദ്, എം.​ടി. അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വൈ​ക്കം: വൈ​ക്കം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ വി​ഷ​യ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ട്ടു​ന്ന അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ണ്ഡ​ല​ത്തി​ലെ ഇ​ട​തു​പ​ക്ഷ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വൈ​ക്കം വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി​ക്ക് മു​ന്നി​ൽ സ​മ​രം ന​ട​ത്തി.

കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ര്‍ക്കാ​ര്‍ ത​ല​ത്തി​ല്‍ ആ​വ​ശ്യ​മാ​യ നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കി​യി​രു​ന്നു​വെ​ങ്കി​ലും വൈ​ക്കം വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി​യി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണ് കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന​തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന്‌ എ​ല്‍ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി. വൈ​ക്കം വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി​ക്ക് മു​ന്നി​ല്‍ ന​ട​ന്ന സ​മ​രം വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​കെ. ര​ഞ്ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എ​സ്. പു​ഷ്പ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ പി.​കെ. ആ​ന​ന്ദ​വ​ല്ലി, ശ്രീ​ജി ഷാ​ജി, പി. ​പ്രീ​തി, എ​ന്‍. ഷാ​ജി​മോ​ള്‍, സു​ക​ന്യ സു​കു​മാ​ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​എ​സ്. ഗോ​പി​നാ​ഥ​ന്‍, എം.​ഡി. ബാ​ബു​രാ​ജ്, സാ​ബു പി. ​മ​ണ​ലൊ​ടി, ടി.​ടി . സെ​ബാ​സ്റ്റ്യ​ന്‍, ഏ​ബ്ര​ഹാം പ​ഴ​യ​ക​ട​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കു​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള ച​ര്‍ച്ച​യി​ല്‍ വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പു​ന​ല്‍കി​യ​തി​നെ തു​ട​ര്‍ന്ന് സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

തു​ട​ര്‍ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ വൈ​ക്കം മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ക​ണ്‍ട്രോ​ള്‍ റൂം ​ഉ​ട​ന്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കും. വൈ​ദ്യു​തി ത​ട​സം മൂ​ലം പ​മ്പിം​ഗ് മു​ട​ങ്ങു​ന്ന​ത് ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ല​ക്‌​ട്രി​സി​റ്റി ബോ​ര്‍ഡും വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി​യും ത​മ്മി​ല്‍ കൃ​ത്യ​മാ​യ ഏ​കോ​പ​നം ഉ​ണ്ടാ​ക്കു​ന്ന​തി​നും വൈ​ദ്യു​ത ത​ട​സം ഉ​ണ്ടാ​കു​ന്ന​ത് മു​ന്‍കൂ​ട്ടി വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി​യി​ലെ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ച് പ്ര​ധാ​ന ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ളി​ലെ വെ​ള്ളം തി​രി​കെ ഇ​റ​ങ്ങാ​തെ ബ്ലോ​ക്ക് ചെ​യ്യു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കും. ഈ ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​റു​ടെ ചു​മ​ത​ല​യി​ല്‍ ഏ​കോ​പി​പ്പി​ക്കും.

കു​ടി​വെ​ള്ളം എ​ത്തി​ച്ചേ​രാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ ടാ​ങ്ക​റു​ക​ളി​ല്‍ എ​ത്തി​ക്കാ​നും ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി. പ്ര​വൃ​ത്തി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് ഏ​പ്രി​ല്‍ ആ​റി​ന് വീ​ണ്ടും യോ​ഗം ചേ​രാ​നും തീ​രു​മാ​ന​മാ​യി.

വൈ​ക്കം വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ സി.​കെ. ആ​ശ എം​എ​ല്‍എ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍, വാ​ട്ട​ര്‍ അ​തോ​റി​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ര്‍, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ര്‍, എ​ല്‍ ഡി ​എ​ഫ് നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.