പൈ​പ്പു​പൊ​ട്ടി വെ​ള്ളം ചോ​ർ​ന്ന് നാ​ട്ടു​വ​ഴി തോ​ടാ​യി
Thursday, March 28, 2024 7:04 AM IST
വെ​ച്ചൂ​ർ: കു​ടി​വെ​ള്ള ക്ഷാ​മ​ത്താ​ൽ ജ​നം നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ൾ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പ്ര​ധാ​ന പൈ​പ്പ് പൊ​ട്ടി ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. വെ​ച്ചൂ​ർ ബ​ണ്ട് റോ​ഡ് ജം​ഗ്ഷ​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്ത് പ്ര​ധാ​ന നി​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഒ​രാ​ഴ്ച​യാ​യി വെ​ള്ളം ഒ​ഴു​കി​പ്പ​ര​ന്ന് സ​മീ​പ​ത്തെ നാ​ട്ടു​വ​ഴി തോ​ടാ​യി മാ​റി​യ​ത്.

വൈ​ക്കം തു​റു​വേ​ലി​ക്കു​ന്നി​ന് വ​ട​ക്ക് ജീ​വ​നി​ല​യ​ത്തി​ന് സ​മീ​പ​ത്തെ നി​ര​ത്തി​ൽ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​യി തു​ട​ങ്ങി​യി​ട്ട് ആ​ഴ്ച​ക​ളാ​യി.

പൈ​പ്പു ലൈ​നു​ക​ളി​ലെ ചോ​ർ​ച്ച പ​രി​ഹ​രി​ക്കു​ന്ന​തി​നൊ​പ്പം കു​ടി​വെ​ള്ളം ഭൂ​ഗ​ർ​ഭ ടാ​ങ്കു​ക​ളി​ലും മ​റ്റും ശേ​ഖ​രി​ച്ച് കൃ​ഷി, വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ അ​ധി​കൃ​ത​ർ ന​ട​പ​ടി ശ​ക്ത​മാ​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.