യു​ഡി​എ​ഫ് മു​ള​ക്കു​ളം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍വ​ന്‍ഷ​ന്‍ ന​ട​ന്നു
Thursday, March 28, 2024 7:04 AM IST
ക​ടു​ത്തു​രു​ത്തി: പി​ണ​റാ​യി സ​ര്‍ക്കാ​രി​ന്‍റെ ആ​ദ്യ​ത്തെ നാ​ളു​ക​ള്‍ ദു​ര​ന്ത​ങ്ങ​ളു​ടെ കാ​ല​മാ​യി​രു​ന്നു​വെ​ന്നും കോ​വി​ഡി​ന്‍റെ​യും വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ​യും നി​പ്പ​യു​ടെ​യും പേ​ര് പ​റ​ഞ്ഞ് കി​ട്ടാ​വു​ന്നി​ട​ത്തു​നി​ന്ന് മു​ഴു​വ​ന്‍ പ​ണം വാ​ങ്ങു​ക​യും ലോ​ക​ത്തി​ല്ലാ​ത്ത പ​ലി​ശ​യ്ക്ക് ലോ​ക​മെ​മ്പാ​ടും ന​ട​ന്ന് പ​ണം വാ​ങ്ങി പി​ണ​റാ​യി സ​ര്‍ക്കാ​ർ ധൂ​ര്‍ത്ത​ടി​ച്ചു മു​ടി​ച്ച​തി​ന്‍റെ ഫ​ല​മാ​ണ് ഇ​പ്പോ​ൾ ജ​ന​ങ്ങ​ള്‍ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി ഫ്രാ​ന്‍സി​സ് ജോ​ര്‍ജി​ന്‍റെ മു​ള​ക്കു​ളം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍വ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം. കോ​ണ്‍ഗ്ര​സ് മു​ള​ക്കു​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​ഫി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ടി. ​ജോ​സ​ഫ്, എം.​എ​ന്‍. ദി​വാ​ക​ര​ന്‍നാ​യ​ര്‍, സു​നു ജോ​ര്‍ജ്, ജ​യിം​സ് പു​ല്ലാ​പ്പ​ള്ളി​ല്‍, സു​ബി​ന്‍ മാ​ത്യു, തോ​മ​സ് ക​ണ്ണ​ന്ത​റ, ലൂ​ക്കോ​സ് മാ​ക്കി​ല്‍, മാ​ഞ്ഞൂ​ര്‍ മോ​ഹ​ന്‍കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. പെ​രു​വ ജം​ഗ്ഷ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം റ്റി. ​ജോ​സ​ഫ് നി​ര്‍വ​ഹി​ച്ചു.