കു​​രി​​ശി​​ന്‍റെ വ​​ഴി​​യിൽ വി​​ശ്വാ​​സി​​ക​​ള്‍
Thursday, March 28, 2024 11:47 PM IST
കോ​​ട്ട​​യം: കു​​രി​​ശി​​ല്‍ മ​​രി​​ച്ച​​വ​​നേ....​​കു​​രി​​ശാ​​ലേ വി​​ജ​​യം വ​​രി​​ച്ച​​വ​​നേ..... മി​​ഴി​​നീ​​രൊ​​ഴു​​ക്കി ഞ​​ങ്ങ​​ള്‍ കു​​രി​​ശി​​ന്‍റെ വ​​ഴി​​യേ വ​​രു​​ന്നു ഞ​​ങ്ങ​​ൾ... പീ​​ഡാ​​നു​​ഭ​​വ സ്മ​​ര​​ണ​​യി​​ല്‍ വി​​ശ്വാ​​സി​​ക​​ള്‍ ഇ​​ന്ന് കു​​രി​​ശി​​ന്‍റെ വ​​ഴി​​യേ യാ​​ത്ര ചെ​​യ്യും. ആ​​ഘോ​​ഷ​​മാ​​യ ജറൂസ​​ലേം പ്ര​​വേ​​ശ​​നം തു​​ട​​ങ്ങി സെ​​ഹി​​യോ​​ന്‍ ഊ​​ട്ടു​​ശാ​​ല​​യും കാ​​ല്‍​വ​​രി​​യും ക​​ട​​ന്ന് ഉ​​ത്ഥി​​ത​​ന്‍റെ പാ​​ദാ​​ന്തി​​ക​​ത്തി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യാ​​ണ​​ത്.

വാ​​ഗ​​മ​​ണ്‍ കു​​രി​​ശു​​മ​​ല, അ​​രു​​വി​​ത്തു​​റ വ​​ല്യ​​ച്ച​​ന്‍​മ​​ല, അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം, തി​​ട​​നാ​​ട് ഊ​​ട്ടു​​പാ​​റ, പാ​​മ്പൂ​​രാം​​പാ​​റ, കു​​ട​​ക്ക​​ച്ചി​​റ സെ​​ന്‍റ് തോ​​മ​​സ് മൗ​​ണ്ട്, തു​​മ്പ​​ച്ചി തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ പീ​​ഡാ​​നു​​ഭ​​വ​​ത്തി​​ന്‍റെ സ്മ​​ര​​ണ​​ക​​ളും പ്രാ​​ര്‍​ഥ​​ന​​ക​​ളു​​മാ​​യി കു​​രി​​ശി​​ന്‍റെ വ​​ഴി​​യേ നൂ​​റു​​ക​​ണ​​ക്കി​​നു തീ​​ര്‍​ഥാ​​ട​​ക​​രെ​​ത്തും.

മ​​ധ്യ​​കേ​​ര​​ള​​ത്തി​​ലെ പ്ര​​മു​​ഖ​​വും പു​​രാ​​ത​​ന​​വും പ്ര​​കൃ​​തി​​ര​​മ​​ണീ​​യ​​വു​​മാ​​യ വാ​​ഗ​​മ​​ണ്‍ കു​​രി​​ശു​​മ​​ല​​യി​​ലേ​​ക്കു​​ള്ള മ​​ല​​ക​​യ​​റ്റം ഇ​​ന്ന​​ലെ​​മു​​ത​​ല്‍ തു​​ട​​ങ്ങി. ഇ​​ന്ന​​ലെ രാ​​ത്രി​​യി​​ല്‍ മ​​ല ക​​യ​​റ്റ​​ത്തി​​നാ​​യി ദൂ​​ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍​നി​​ന്നു​​വ​​രെ ആ​​ളു​​ക​​ള്‍ എ​​ത്തി​​യി​​രു​​ന്നു. ഇ​​ന്നു രാ​​വി​​ലെ 8.30ന് ​​ക​​ല്ലി​​ല്ലാ​​ക​​വ​​ല​​യി​​ല്‍ നി​​ന്നും കു​​രി​​ശി​​ന്‍റെ വ​​ഴി ആ​​രം​​ഭി​​ക്കും. മ​​ല​​മു​​ക​​ളി​​ല്‍ രാ​​വി​​ലെ​​മു​​ത​​ല്‍ നേ​​ര്‍​ച്ച​​ക്ക​​ഞ്ഞി വി​​ത​​ര​​ണ​​വു​​മു​​ണ്ട്. വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍​നി​​ന്നും വാ​​ഗ​​മ​​ണി​​ലേ​​ക്ക് കെ​​എ​​സ്ആ​​ര്‍​ടി​​സി പ്ര​​ത്യേ​​ക സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്നു​​ണ്ട്.

അ​​രു​​വി​​ത്തു​​റ വ​​ല്യ​​ച്ച​​ന്‍​മ​​ല​​യി​​ലേ​​ക്ക് രാ​​വി​​ലെ 8.30നു ​​കു​​രി​​ശി​​ന്‍റെ വ​​ഴി ആ​​രം​​ഭി​​ക്കും. മ​​ല​​മു​​ക​​ളി​​ല്‍ നേ​​ര്‍​ച്ച​​ക്ക​​ഞ്ഞി വി​​ത​​ര​​ണ​​വു​​മു​​ണ്ട്. തി​​ട​​നാ​​ട് ഊ​​ട്ടു​​പാ​​റ കു​​രി​​ശു​​മ​​ല​​യി​​ലേ​​ക്ക് രാ​​വി​​ലെ ഒ​​മ്പ​​തി​​ന് കു​​രി​​ശി​​ന്‍റെ വ​​ഴി ആ​​രം​​ഭി​​ക്കും.

കൂ​​വ​​പ്പ​​ള്ളി കു​​രി​​ശു​​മ​​ല​​യി​​ലേ​​ക്കു​​ള്ള കു​​രി​​ശി​​ന്‍റെ വ​​ഴി രാ​​വി​​ലെ 10.30ന് ​​മ​​ല​​ബാ​​ര്‍ ക​​വ​​ല​​യി​​ല്‍ നി​​ന്നാ​​രം​​ഭി​​ക്കും. കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ര്‍ ആ​​ര്‍​ക്കി എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ മ​​ര്‍​ത്ത് മ​​റി​​യം ആ​​ര്‍​ച്ച് ഡീ​​ക്ക​​ന് ദേ​​വാ​​ല​​യ​​ത്തി​​ല്‍ കാ​​ളി​​യാ​​ര്‍​തോ​​ട്ട​​ത്തി​​ലെ പ്ര​​ത്യേ​​ക പ​​ന്ത​​ലി​​ലേ​​ക്ക് വൈ​​കു​​ന്നേ​​രം നാ​​ലി​​ന് കു​​രി​​ശി​​ന്‍റെ വ​​ഴി ന​​ട​​ക്കും. കു​​ട​​ക്ക​​ച്ചി​​റ സെ​​ന്‍റ് തോ​​മ​​സ് മൗ​​ണ്ടി​​ലേ​​ക്കു​​ള്ള കു​​രി​​ശി​​ന്‍റെ വ​​ഴി വൈ​​കു​​ന്നേ​​രം 4.30ന് ​​ആ​​രം​​ഭി​​ക്കും. കു​​ട​​മാ​​ളൂ​​ര്‍ സെ​​ന്‍റ് മേ​​രീ​​സ് മേ​​ജ​​ര്‍ ആ​​ര്‍​ക്കി എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ല്‍ നീ​​ന്തു​​നേ​​ര്‍​ച്ച ഇ​​ന്ന​​ലെ ആ​​രം​​ഭി​​ച്ചു. നൂ​​റു​​ക​​ണ​​ക്കി​​നു വി​​ശ്വാ​​സി​​ക​​ളാ​​ണ് നീ​​ന്തു​​നേ​​ര്‍​ച്ച​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തി​​യ​​ത്. ഇ​​ന്നു വൈ​​കു​​ന്നേ​​രം 6.15ന് ​​പ​​ള്ളി​​മൈ​​താ​​ന​​ത്ത് കു​​രി​​ശി​​ന്‍റെ വ​​ഴി​​യും രാ​​ത്രി 7.15ന് ​​പീ​​ഡാ​​നു​​ഭ​​വ പ്ര​​ദ​​ര്‍​ശ​​ന ധ്യാ​​ന​​വും ന​​ട​​ക്കും.