ലോ​ക​്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി പോ​ലീ​സ്
Thursday, March 28, 2024 11:47 PM IST
മു​ണ്ട​ക്ക​യം ഈ​സ്റ്റ്: ലോ​ക്​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ജി​ല്ലാ അ​തി​ർ​ത്തി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ഇ​ടു​ക്കി - കോ​ട്ട​യം ജി​ല്ലാ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പെ​രു​വ​ന്താ​നം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ദേ​ശീ​യ പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങാ​ണ് ഏ​ർ​പ്പെ​ടു​ത്തി​രി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് യാ​ത്രാ​ല​ക്ഷ്യ​വും ഫോ​ൺ ന​മ്പ​റും ചോ​ദി​ച്ച​റി​ഞ്ഞാ​ണ് പോ​ലീ​സ് ക​ട​ത്തി​വി​ടു​ന്ന​ത്.

ലോ​ക​്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക സ്ഥാ​നാ​ര്‍​ഥി​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യു​ന്ന​തി​ന് വോ​ട്ട​ര്‍​മാ​ര്‍​ക്ക് പ​ണ​മോ പാ​രി​തോ​ഷി​ക​മോ മ​ദ്യ​മോ മ​റ്റ് സാ​ധ​ന സാ​മ​ഗ്രി​ക​ളോ വി​ത​ര​ണം ചെ​യ്യു​ന്ന​ത് 1951ലെ ​ജ​ന പ്രാ​തി​നി​ധ്യ നി​യ​മം വ​കു​പ്പ് 123, ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് ശി​ക്ഷാ​ര്‍​ഹ​മാ​യ കു​റ്റ​മാ​ണ്.

പോ​ളിം​ഗ് ക​ഴി​യു​ന്ന​തു​വ​രെ വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​കു​ന്ന പ​ണം, മ​ദ്യം, ആ​യു​ധ​ങ്ങ​ള്‍, ആ​ഭ​ര​ണ​ങ്ങ​ള്‍, സ​മ്മാ​ന​ങ്ങ​ള്‍ പോ​ലു​ള്ള സാ​മ​ഗ്രി​ക​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച് ക​ര്‍​ശ​ന​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. 50,000 രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ ഉ​ള്ള പ​ണം, മൊ​ത്ത​മാ​യി കൊ​ണ്ടു പോ​കു​ന്ന വ​സ്ത്ര​ങ്ങ​ള്‍, ആ​ഭ​ര​ണ​ങ്ങ​ള്‍, മ​റ്റ് സാ​മ​ഗ്രി​ക​ള്‍ സം​ബ​ന്ധി​ച്ച് മ​തി​യാ​യ രേ​ഖ​ക​ള്‍ എ​ല്ലാ യാ​ത്ര​ക്കാ​രും കൈ​വ​ശം ക​രു​ത​ണ​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.