കൂ​ട്ടാ​യ്മ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നത് പ​ങ്കു​വ​യ്ക്ക​ലി​ൽ: മാ​ർ ജോ​സ് പു​ളി​ക്ക​ൽ
Thursday, March 28, 2024 11:47 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ മാ​തൃ​ക ന​ൽ​കി​യ ഈ​ശോ​മി​ശി​ഹാ​യെ പി​ൻ​ചെ​ല്ലു​വാ​ൻ ന​മു​ക്കാ​ക​ണ​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. മു​ണ്ട​ക്ക​യം വ്യാ​കു​ല മാ​താ ഫൊ​റോ​ന​പ​ള്ളി​യി​ൽ ന​ട​ത്ത​പ്പെ​ട്ട പെ​സ​ഹാ തി​രു​ക്ക​ർ​മ മ​ധ്യേ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ർ പു​ളി​ക്ക​ൽ.

പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ ആ​ഘോ​ഷ​മാ​യ പ​രി​ശു​ദ്ധ കു​ർ​ബാ​ന കൂ​ട്ടാ​യ്മ​യു​ടെ അ​ട​യാ​ള​മാ​ണ്. സ്വ​യം ശൂ​ന്യ​വ​ത്ക​രി​ച്ച് പ​ങ്കു​വ​യ്ക്കു​ന്നി​ട​ത്താ​ണ് കൂ​ട്ടാ​യ്മ യ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. സ്നേ​ഹ​ക്കൂ​ട്ടാ​യ്മ​യി​ൽ നി​ന്ന​ക​റ്റു​ന്ന ഭി​ന്ന​ത​ക​ൾ​ക്ക് കീ​ഴ്പ്പെ​ടാ​തെ ദൈ​വ​ഹി​ത​ത്തി​ന് കീ​ഴ്പ്പെ​ട്ട് ക്ഷ​മി​ക്കു​വാ​നും ശു​ശ്രൂ​ഷി​ക്കു​വാ​നും ന​മു​ക്ക് ക​ട​മ​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജ​യിം​സ് മു​ത്ത​നാ​ട്ട്, ഫാ. ​ജോ​ർ​ജ് കു​ഴി​പ്പ​ള്ളി​ൽ, ഫാ. ​ആ​ന്‍റ​ണി തു​ണ്ട​ത്തി​ൽ, ഫാ. ​ഫ്രാ​ൻ​സി​സ് പൊ​ന്നും​പു​ര​യി​ട​ത്തി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

പു​ത്ത​ൻ​കൊ​ര​ട്ടി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ ന​ട​ത്ത​പ്പെ​ട്ട പെ​സ​ഹാ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മു​ൻ അ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പാ​ദ​ങ്ങ​ൾ ക​ഴു​കു​ന്ന​തി​ന് സ​ന്ന​ദ്ധ​ത​യു​ള്ള യ​ഥാ​ർ​ഥ ശി​ഷ്യ​ത്വ​മാ​ണ് ദൈ​വം ന​മ്മ​ളി​ൽ നി​ന്നാ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ തി​രു​ക്ക​ർ​മ മ​ധ്യേ ഓ​ർ​മി​പ്പി​ച്ചു. വി​കാ​രി ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട്, ഫാ. ​തോ​മ​സ് പ​രി​ന്തി​രി​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.