സ​ഹ​വൈ​ദി​ക​രു​ടെ കാ​ലു​ക​ൾ ക​ഴു​കി ആ​ർ​ച്ച്പ്രീ​സ്റ്റ്
Thursday, March 28, 2024 11:47 PM IST
കു​റ​വി​ല​ങ്ങാ​ട്: സ​ഹ​വൈ​ദി​ക​രു​ടേ​ത​ട​ക്ക​മു​ള്ള​വ​രു​ടെ കാ​ലു​ക​ൾ ക​ഴു​കി ആ​ർ​ച്ച്പ്രീ​സ്റ്റ്. സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ ആ​ദ്യ​മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്‌​കോ​പ്പ​ൽ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​മാ​യ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി​യി​ലാ​ണ് ഇ​ട​വ​ക​യി​ൽ സേ​വ​നം ചെ​യ്യു​ന്ന ഏ​ഴ് സ​ഹ​വൈ​ദി​ക​രു​ടെ കാ​ലു​ക​ൾ പെ​സ​ഹാ ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴു​കി​യ​ത്. ഇ​ട​വ​ക​യു​ടെ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് വി​കാ​രി, നാ​ല് അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​ർ, ഒ​രു പാ​സ്റ്റ​റ​ൽ അ​സി​സ്റ്റ​ന്‍റ്, ദേ​വ​മാ​താ കോ​ള​ജ് വൈ​സ്പ്രി​ൻ​സി​പ്പ​ൽ എ​ന്നി​വ​രു​ടെ കാ​ലു​ക​ളാ​ണ് ആ​ർ​ച്ച്പ്രീ​സ്റ്റ് ക​ഴു​കി മാ​തൃ​ക​പ​ക​ർ​ന്ന​ത്.

കു​ടും​ബ​കൂ​ട്ടാ​യ്മ ജ​ന​റ​ൽ ലീ​ഡ​ർ, നാ​ല് സോ​ൺ ലീ​ഡ​ർ​മാ​ർ എ​ന്നി​ങ്ങ​നെ അ​ഞ്ച് പേ​രു​ൾ​പ്പെ​ടെ​യു​ള്ള 12 പേ​രു​ടെ കാ​ലു​ക​ളാ​ണ് ഇ​ക്കു​റി ക​ഴു​കി​യ​ത്.