പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
Friday, March 29, 2024 6:04 AM IST
അ​​തി​​ര​​മ്പു​​ഴ: വി​​ശു​​ദ്ധ കു​​രി​​ശി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് പ്ര​​തി​​ഷ്ഠി​​ച്ചി​​ട്ടു​​ള്ള തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ അ​​തി​​ര​​മ്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ലെ പീ​​ഡാ​​നു​​ഭ​​വ വെ​​ള്ളി ആ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്ന് വി​​ശു​​ദ്ധ കു​​രി​​ശി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് സം​​വ​​ഹി​​ച്ചു​​കൊ​​ണ്ട് ന​​ഗ​​രം ചു​​റ്റി​​യു​​ള്ള കു​​രി​​ശി​​ന്‍റെ വ​​ഴി ന​​ട​​ക്കും.

രാ​​വി​​ലെ 6.30 മു​​ത​​ൽ 12.30 വ​​രെ വ​​ലി​​യ പ​​ള്ളി​​യി​​ൽ ആ​​രാ​​ധ​​ന ന​​ട​​ക്കും. ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ൾ ഓ​​രോ കൂ​​ട്ടാ​​യ്മ​​യി​​ൽ നി​​ന്നും കു​​രി​​ശി​​ന്‍റെ വ​​ഴി ന​​ട​​ത്തി ദേ​​വാ​​ല​​യ​​ത്തി​​ലെ​​ത്തി ആ​​രാ​​ധ​​ന​​യി​​ൽ സം​​ബ​​ന്ധി​​ക്കും. 12.30ന് ​​നേ​​ർ​​ച്ച ക​​ഞ്ഞി വി​​ത​​ര​​ണം.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ പീ​​ഡാ​​നു​​ഭ​​വ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കും. തു​​ട​​ർ​​ന്ന് തി​​രു​​സ്വ​​രൂ​​പ ചും​​ബ​​നം. 4.30ന് ​​ന​​ഗ​​രം ചു​​റ്റി​​യു​​ള്ള ആ​​ഘോ​​ഷ​​മാ​​യ കു​​രി​​ശി​​ന്‍റെ വ​​ഴി വ​​ലി​​യ​പ​​ള്ളി​​യി​​ൽ​നി​​ന്ന് ആ​​രം​​ഭി​​ക്കും.

പീ​​ഡാ​​നു​​ഭ​​വ ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ 5.45ന് ​​വ​​ലി​​യ​​പ​​ള്ളി​​യി​​ലും 6.15ന് ​​റീ​​ത്താ ചാ​​പ്പ​​ലി​​ലും 6.30ന് ​​പാ​​റോ​​ലി​​ക്ക​​ൽ ചാ​​പ്പ​​ലി​​ലും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 9.30ന് ​​പൊ​​തു മാ​​മോ​​ദീ​​സ. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പു​​ത്ത​​ൻ വെ​​ള്ള​​വും പു​​ത്ത​​ൻ തി​​രി​​യും ആ​​ശീ​​ർ​​വാ​​ദം.

ഉ​​യി​​ർ​​പ്പു ഞാ​​യ​​റാ​​ഴ്ച പു​​ല​​ർ​​ച്ചെ 2.30ന് ​​വ​​ലി​​യ​​പ​​ള്ളി​​യി​​ലും റീ​​ത്ത ചാ​​പ്പ​​ലി​​ലും പാ​​റോ​​ലി​​ക്ക​​ൽ ചാ​​പ്പ​​ലി​​ലും ഈ​​സ്റ്റ​​ർ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ. രാ​​വി​​ലെ ആ​​റി​​നും എ​​ട്ടി​​നും വ​​ലി​​യ പ​​ള്ളി​​യി​​ലും 6.15ന് ​​റീ​​ത്ത ചാ​​പ്പ​​ലി​​ലും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളി​​ൽ മു​​ഖ്യ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.

മാ​​ന്നാ​​നം ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ൽ

മാ​​ന്നാ​​നം: മാ​​ന്നാ​​നം സെ​ന്‍റ് ജോ​​സ​​ഫ്സ് ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ൽ ഇ​​ന്ന് രാ​​വി​​ലെ 6.30 മു​​ത​​ൽ ആ​​രാ​​ധ​​ന. ഉ​​ച്ച​​ക​​ഴി​​ഞ് 1.30ന് ​​നേ​​ർ​​ച്ച​​ക്ക​​ഞ്ഞി. 2.30​ന് ​കു​​രി​​ശി​​ന്‍റെ വ​​ഴി. തു​​ട​​ർ​​ന്ന് പീ​​ഡാ​​നു​​ഭ​​വ വാ​​യ​​ന. ഫാ. ​​മാ​​ത്യു പോ​​ള​​ച്ചി​​റ സി​​എം​​ഐ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.

ഫാ. ​​റോ​​ബി​​ൻ പ​​തി​​നാ​​റി​​ൽ​​ചി​​റ സി​​എം​​ഐ, ഫാ. ​​ആ​ന്‍റ​ണി കാ​​ഞ്ഞി​​ര​​ത്തി​​ങ്ക​​ൽ സി​​എം​​ഐ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും. ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ അ​​ട്ടി​​ച്ചി​​റ സി​​എം​​ഐ സ​​ന്ദേ​​ശം ന​​ൽ​​കും. തു​​ട​​ർ​​ന്ന് ഈ​​ശോ​​യു​​ടെ തി​​രു​​സ്വ​​രൂ​​പം വ​​ഹി​​ച്ചു​​കൊ​​ണ്ട് ന​​ഗ​​രി​​കാ​​ണി​​ക്ക​​ൽ, തി​​രു​​സ്വ​​രൂ​​പ​​വും തി​​രു​​ക്കു​​രി​​ശും വ​​ണ​​ക്കം.

നാ​​ളെ രാ​​വി​​ലെ 6.30ന് ​​ദുഃ​​ഖ​​ശ​​നി തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കും. പു​​ത്ത​​ൻ തീ, ​​പു​​ത്ത​​ൻ വെ​​ള്ളം വെ​​ഞ്ച​​രി​​പ്പ്, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. ഫാ. ​​കു​​ര്യാ​​ക്കോ​​സ് ക​​ള​​രി​​ക്ക​​ൽ സി​​എം​​ഐ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. ഫാ. ​​ആ​​ന്‍റ​​ണി കാ​ഞ്ഞി​​ര​​ത്തി​​ങ്ക​​ൽ സി​​എം​​ഐ സ​​ഹ​​കാ​​ർ​​മി​​ക​​നാ​​കും. സ​​ന്ദേ​​ശം - ഫാ. ​​ഷാ​​ജി ഏ​​ണ​​ക്കാ​​ട്ട് സി​​എം​​ഐ.

ഞാ​​യ​​റാ​​ഴ്ച പു​​ല​​ർ​​ച്ചെ മൂ​​ന്നി​​ന് ഈ​​സ്റ്റ​​ർ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കും. ഉ​​ത്ഥാ​​ന അ​​റി​​യി​​പ്പ്, പ്ര​​ദ​​ക്ഷി​​ണം, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. ഫാ. ​​കു​​ര്യ​​ൻ ചാ​​ല​​ങ്ങാ​​ടി സി​​എം​​ഐ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. ഫാ. ​​ആ​​ന്‍റ​​ണി വ​​ള്ള​​വ​​ന്ത​​റ സി​​എം​​ഐ സ​​ഹ​​കാ​​ർ​​മി​​ക​​നാ​​കും. സ​​ന്ദേ​​ശം - ഫാ. ​​സി​​ജോ ചേ​​ന്നാ​​ട് സി​​എം​​ഐ. രാ​​വി​​ലെ 6.30നും ​​എ​​ട്ടി​​നും 9.30നും 11​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.

മണർകാട് പള്ളിയിൽ

മ​​ണ​​ര്‍​കാ​​ട്: മ​​ണ​​ര്‍​കാ​​ട് വി​​ശു​​ദ്ധ മ​​ര്‍​ത്ത​​മ​​റി​​യം യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി ക​​ത്തീ​​ഡ്ര​​ല്‍ കാ​​ല്‍ ക​​ഴു​​ക​​ല്‍ ശു​​ശ്രൂ​​ഷ​യ്ക്ക് ക്‌​​നാ​​നാ​​യ അ​​തി​​ഭ​​ദ്രാ​​സ​​നം റാ​​ന്നി മേ​​ഖ​​ലാ​​ധി​​പ​​ന്‍ കു​​ര്യാ​​ക്കോ​​സ് മാ​​ര്‍ ഈ​​വാ​​നി​​യോ​​സ് പ്ര​​ധാ​​ന കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു.

സു​​ന്ന​​ഹ​​ദോ​​സ് സെ​​ക്ര​​ട്ട​​റി​​യും കോ​​ട്ട​​യം ഭ​​ദ്രാ​​സ​​നാ​​ധി​​പ​​നു​​മാ​​യ തോ​​മ​​സ് മാ​​ര്‍ തീ​​മോ​​ത്തി​​യോ​​സ് വ​​ച​​ന സ​​ന്ദേ​​ശം ന​​ല്‍​കി.

ദുഃ​​ഖ​വെ​​ള്ളി ദി​​ന​​മാ​​യ ഇ​​ന്ന് രാ​​വി​​ലെ അ​​ഞ്ചി​​ന് പ്ര​​ഭാ​​ത ന​​മ​​സ്‌​​കാ​​രം, 9.30ന് ​​മ​​ധ്യാ​​ഹ്ന ന​​മ​​സ്‌​​കാ​​രം. ഉ​​ച്ച​​യ്ക്ക് 12ന് ​​സ്ലീ​​ബാ ന​​മ​​സ്‌​​കാ​​രം - സ്ലീ​​ബാ ആ​​ഘോ​​ഷം, പ്ര​​ദ​​ക്ഷി​​ണം, കു​​രി​​ശ് കു​​മ്പി​​ടീ​​ല്‍, ചൊ​​റു​​ക്ക ന​​ല്‍​ക​​ല്‍. ഉ​​ച്ച​​യ്ക്ക് ഒ​​ന്നി​​ന് ക​​ബ​​റ​​ട​​ക്ക ശു​​ശ്രൂ​​ഷ.

ദുഃ​​ഖ ശ​​നി ദി​​ന​​മാ​​യ നാ​​ളെ രാ​​വി​​ലെ അ​​ഞ്ചി​​ന് പ്ര​​ഭാ​​ത ന​​മ​​സ്‌​​കാ​​രം (ക​​ത്തീ​​ഡ്ര​​ലി​​ല്‍). ക​​രോ​​ട്ടെ പ​​ള്ളി​​യി​​ല്‍ രാ​​വി​​ലെ 9.30ന് ​​മൂ​​ന്നാം മ​​ണി, ഉ​​ച്ച, ഒ​​ന്‍​പ​​താം മ​​ണി ന​​മ​​സ്‌​​കാ​​രം. 10ന് ​​കു​​ര്‍​ബാ​​ന - കു​​ര്യാ​​ക്കോ​​സ് മോ​​ര്‍ ഈ​​വാ​​നി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​യു​​ടെ പ്ര​​ധാ​​ന കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ല്‍. ക​​ത്തീ​​ഡ്ര​​ലി​​ല്‍ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് സ​​ന്ധ്യാ, സൂ​​ത്താ​​റ, പാ​​തി​​രാ ന​​മ​​സ്‌​​കാ​​രം.

ഏ​​ഴി​​ന് ഉ​​യ​​ര്‍​പ്പ് ശു​​ശ്രൂ​​ഷ, മൂ​​ന്നി​​ന്മേ​​ല്‍ കു​​ര്‍​ബാ​​ന - കു​​ര്യാ​​ക്കോ​​സ് മോ​​ര്‍ ഈ​​വാ​​നി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​യു​​ടെ പ്ര​​ധാ​​ന കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ല്‍. പ്ര​​ദ​​ക്ഷി​​ണം. 31ന് ​​രാ​​വി​​ലെ ക​​രോ​​ട്ടെ പ​​ള്ളി​​യി​​ല്‍ രാ​​വി​​ലെ ആ​​റി​​ന് പ്ര​​ഭാ​​ത പ്രാ​​ര്‍​ഥ​​ന, 6.15ന് ​​കു​​ര്‍​ബാ​​ന.