വൈക്കം: ത്യാഗത്തിന്റെയും വിനയത്തിന്റെയും മഹത്വം ഉദ്ഘോഷിച്ച് ക്രൈസ്തവർ ഇന്നലെ പെസഹ ആചരിച്ചു. ഇന്നലെ രാവിലെ 6.30ന് ദേവാലയങ്ങളിൽ പെസഹ തിരുക്കർമങ്ങൾ തുടങ്ങി.
വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ വികാരി റവ.ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ, സഹവികാരി ഫാ. ജിഫിൻ മാവേലി എന്നിവർ പെസഹ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിച്ചു. വൈക്കം ടൗൺ നടേൽ പള്ളിയിൽ വികാരി ഫാ. സെബാസ്റ്റ്യൻ നാഴിയമ്പാറ, കുടവെച്ചൂർ സെന്റ് മേരീസ് പള്ളിയിൽ വികാരി ഫാ. ബൈജു കണ്ണമ്പള്ളിൽ,
ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ വികാരി ഫാ. ഹോർമിസ് തോട്ടക്കര, തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ വികാരി ഫാ. ബെന്നി ജോൺ മാരാംപറമ്പിൽ, വടയാർ ഉണ്ണിമിശിഹ പള്ളിയിൽ വികാരി ഫാ. സെബാസ്റ്റ്യൻ ചെന്നാപ്പള്ളി, വല്ലകം സെന്റ് മേരീസ് പള്ളിയിൽ വികാരി ഫാ. ടോണി കോട്ടയ്ക്കൽ, ടിവിപുരം തിരുഹൃദയ ദേവാലയത്തിൽ വികാരി ഫാ. നിക്ലാവോസ് പുന്നയ്ക്കൽ,
കൊട്ടാരപ്പള്ളി ആശ്രമദേവാലയത്തിൽ വികാരി ഫാ. സിബിൻ പെരിയപ്പാടൻ, ചെമ്മനാകരി മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ വികാരി ഫാ. ഷൈജു ഓട്ടോക്കാരൻ, ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളിയിൽ വികാരി ഫാ. ജിനു പള്ളിപ്പാട്ട്, ഇടയാഴം സെന്റ് ജോസഫ് പള്ളിയിൽ വികാരി ഫാ. ഏലിയാസ് ചക്യത്ത്, കൊതവറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ വികാരി ഫാ. സെബാസ്റ്റ്യൻ കോന്നുപറമ്പിൽ,
മേവെള്ളൂർ മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ വികാരി ഫാ. അലക്സ് മേക്കാംതുരുത്ത്, പൊതി കലയത്തുംകുന്ന് സെന്റ് ആന്റണീസ് പള്ളിയിൽ ഫാ. പോൾ കോട്ടയ്ക്കൽ, തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ വികാരി ഫാ. വർഗീസ് മേനാച്ചേരി, ഉദയനാപുരം സെന്റ് ജോസഫ് പള്ളിയിൽ വികാരി ഫാ. ജോഷി ചിറയ്ക്കൽ,
ഉല്ലല സെന്റ് ലിറ്റിൽ ഫ്ലവർ പള്ളിയിൽ ഫാ. വിൻസെന്റ് പറമ്പിത്തറ, അച്ചിനകം സെന്റ് ആന്റണീസ് പള്ളിയിൽ വികാരി ഫാ. ജയ്സൺ കൊളുത്തുവള്ളിൽ, ഉദയനാപുരം ഓർശ്ലേം മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ വികാരി ഫാ. ജോഷികണ്ടത്തിൽ എന്നിവർ കാർമികത്വം വഹിച്ചു.