ലഹരി വിരുദ്ധ വാഹന പ്രചാരണ ജാഥ
1247205
Friday, December 9, 2022 1:00 AM IST
പാലക്കാട് : കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് പാലക്കാട് ജില്ലാ ഓഫീസിന്റെയും വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെയും വാഹന ഉടമ സംഘടനകളുടെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ വാഹന പ്രചാരണ ജാഥ നടത്തി. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ.സി. ജയപാലൻ ഫ്ളാഗ് ഓഫ് ചെയ്തു.
ഗവ വിക്ടോറിയ കോളജ് പരിസരത്തുനിന്ന് ആരംഭിച്ച ജാഥ സിവിൽ സ്റ്റേഷനു സമീപം സമാപിച്ചു. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടർ ടി. ഗോപിനാഥൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.സി. ജയപാലൻ അധ്യക്ഷനായി.