ചി​റ്റൂ​ർ ഗ​വ കോ​ള​ജി​ൽ പ്ലാ​റ്റി​നം ജൂ​ബി​ലി എ​ക്സി​ബി​ഷ​ൻ "ച​ക്ര 75’ന് ​തു​ട​ക്കം
Wednesday, February 1, 2023 12:31 AM IST
ചി​റ്റൂ​ർ : ചി​റ്റൂ​ർ ഗ​വ കോ​ള​ജ് ചി​റ്റൂ​രി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന എ​ക്സി​ബി​ഷ​ൻ ’ച​ക്ര 75’ ശ്ര​ദ്ധേ​യ​മാ​യി. വി​ദ്യാ​ഭ്യാ​സ, സാം​സ്ക്കാ​രി​ക, വൈ​ജ്ഞാ​നി​ക, വി​നോ​ദ പ​രി​പാ​ടി​ക​ൾ​കൊ​ണ്ട് നി​റ​ഞ്ഞ ആ​ദ്യ ദി​വ​സ​ത്തെ എ​ക്സി​ബി​ഷ​ൻ കാ​ണാ​ൻ ബ​ഹു​ജ​നം കോ​ള​ജി​ലേ​ക്ക് നി​റ​ഞ്ഞൊ​ഴു​കി.
പ്ലാ​റ്റി​നം ജൂ​ബി​ലി എ​ക്സി​ബി​ഷ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​എ​ൽ. ക​വി​ത, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഡോ.​എം. ജ്യോ​തി​രാ​ജ്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എം.​മു​കേ​ഷ്, കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ.​വി.​കെ. അ​നു​രാ​ധ, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഡോ.​കെ. ബേ​ബി, പി​ടി​എ ഭാ​ര​വാ​ഹി എ.​ഹ​രി​ദാ​സ്, കോ​ള​ജ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി യു.​കൃ​ഷ്ണാ​ഞ്ജലി, അ​ധ്യാ​പ​ക​രാ​യ ഡോ.​ടി. റെ​ജി, ഡോ.​പി. മു​രു​ഗ​ൻ, ഡോ.​മ​നു​ച​ക്ര​വ​ർ​ത്തി, പൂ​ർ​വ അ​ധ്യാ​പ​ക​രാ​യ ഡോ.​പി.​പ്ര​ഭാ​ക​ര​ൻ, ജ​യ​ദേ​വ് ക​രി​ന്പ​ത്ത്, ഓ​ഫീ​സ് സൂ​പ്ര​ണ്ട് സി.​മ​ണി​ക​ണ്ഠ​ൻ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ. സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.