അഗളി : ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ത്രിദിന നേതൃത്വ പരിശീലന ക്യാന്പ് തുടങ്ങി. അഗളി ഇലക്ടറൽ ലിറ്ററസി ക്ലബും സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സും ഇസാഫ് ബാങ്കിന്റെ സോഷ്യൽ ഇനിഷ്യറ്റീവ് വിഭാഗവുമായി സഹകരിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.
അട്ടപ്പാടിയിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികൾക്കായാണ് പരിശീലന ക്യാന്പ്.
അഗളി സ്കൂൾ മിനി തിയേറ്ററിൽ നടന്ന ക്യാന്പ് എസ്എംസി ചെയർമാൻ മുഹമ്മദ് ജാക്കിർ ഉദ്ഘാടനം ചെയ്തു.
പിടിഎ വൈസ് പ്രസിഡന്റ് സുനിൽ അധ്യക്ഷനായി. എസ്എംസി മെന്പർ ജി.ഷാജു, ഹെഡ്മാസ്റ്റർ അനിൽകുമാർ, ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ല മാസ്റ്റർ ട്രെയ്നർ ടി.സത്യൻ, ഇസാഫ് അസോസിയേറ്റ് ചീഫ് മാനേജർ സോഷ്യൽ ഇനിഷ്യേറ്റീവ്, ഗിരീഷ് കുമാർ, സീനിയർ മാനേജർ സോഷ്യൽ രശ്മി, സീനിയർ എക്സിക്യൂട്ടീവ്, ബിന്ദു മണ്ണാർക്കാട് ഡിവിഷണൽ മാനേജർ, ജിബിൻ രാജീവ് കുമാർ സോഷ്യൽ ഇനിഷ്യറ്റീവ് സിയാദ്, ഹരികൃഷ്ണൻ, ജിഗ്നേഷ്യസ്, തുടങ്ങിയവർ നേതൃത്വം നല്കി. ക്യാന്പ് നാളെ സമാപിക്കും.