പര്യടനം നടത്തി
1416392
Sunday, April 14, 2024 6:14 AM IST
ആലത്തൂർ: ലോക്സഭാ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് തരൂർ നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി.
പെരിങ്ങോട്ടുകുറുശി ചൂലന്നൂരിൽ കെപിസി സി മീഡിയസെൽ കൺവീനർ ഡോ.പി. സരിൻ പര്യടനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുരേഷ് കുമാർ അധ്യക്ഷനായി. ഡിസിസി സെക്രട്ടറി
അഡ്വ.തോലനൂർ ശശിധരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ബാലൻ, യുഡിഎഫ് ചെയർമാൻ പി. മനോജ്കുമാർ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കുഞ്ഞുമരയ്ക്കാർ, സുരേഷ് വേലായുധൻ പ്രസംഗിച്ചു.