മാജിക് കൺവൻഷൻ ശ്രദ്ധേയമായി
1425213
Monday, May 27, 2024 1:17 AM IST
ഷൊർണൂർ: പാലക്കാട് മാജിക് മിഷൻ പട്ടാമ്പി ഗവ. കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓൾ കേരള മാന്ത്രിക കൺവൻഷൻ -മാസ്മര 2024 ശ്രദ്ധേയമായി. പട്ടാമ്പി നഗരസഭാ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യൻ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന മജീഷ്യൻ യോന തമിഴ്നാട് മുഖ്യാതിഥിയായി. മാജിക് മിഷൻ പ്രസിഡന്റ് സുരേഷ് പട്ടാമ്പി അധ്യക്ഷത വഹിച്ചു.
മജീഷ്യന്മാരായ യദുനാഥ്, അഫ്സൽ, അഭിരൂപ് പട്ടാമ്പി എന്നിവരുടെ വ്യത്യസ്തമായ ഗാലാ ഷോ അരങ്ങേറി.
മജീഷ്യൻ ഉസ്താദ് മജീദ് മടവൂർ, അബൂബക്കർ തൃശൂർ, മെന്റലിസ്റ്റ് ജിൽജിലി ബോബി തുടങ്ങിയവർ ക്ലാസെടുത്തു. മജീഷ്യന്മാരായ ശശി താഴത്തു വയൽ വയനാട്, ഹരിദാസ് തൃശൂർ, ശ്രീജിത്ത് വിയ്യൂർ, സേതു നിലമ്പൂർ എന്നിവർ പ്രസംഗിച്ചു. മജീഷ്യന്മാരായ കുമ്പിടി രാധാകൃഷ്ണൻ, പി.എം. ഉപേന്ദ്ര, വാഴക്കുന്നം ജൂണിയർ വിന്നർ അഭിരൂപ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി മാജിക് മത്സരവും അരങ്ങേറി. മാജിക് മിഷൻ ജനറൽ സെക്രട്ടറി അഖിൽ മാസ്റ്റർ സ്വാഗതവും മാസ്മര സ്വാഗത സംഘാംഗം നന്ദനൻ കിഴായൂർ നന്ദിയും പറഞ്ഞു. കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമായി ഇരുനൂറോളം മാന്ത്രികർ പങ്കെടുത്തു.