മംഗലംഡാം ലൂർദ്മാതാ സ്കൂളിനു മദർ തെരേസ സേവന അവാർഡ്
1436211
Monday, July 15, 2024 1:47 AM IST
മംഗലംഡാം: ഫാ. ഡേവിസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള മദർ തേരേസ സേവന അവാർഡിനു ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
ഏറെ ശ്രമകരമായി 10,000 സീഡ് ബോളുണ്ടാക്കി നാടിന്റെ പച്ചപ്പിനു പങ്കാളിത്തം വഹിച്ചതിനാണ് 50,000 രൂപയുടെ കാഷ് അവാർഡ് ലഭിച്ചത്. നൽകപ്പെട്ട മാർഗനിർദേശങ്ങളിലൂടെ നൂറ്റമ്പതോളം കുട്ടികളിൽനിന്നു കൂടുതൽ മണിക്കൂറുകൾ സാമൂഹ്യപ്രവർത്തനത്തിൽ ഏർപ്പെട്ട യുപി വിഭാഗത്തിലെ എസ്. ആര്യജിത്ത്, ബേസിൽ മനോജ്, കെ.ആർ. ആവണി, ജോസ്മി ജോൺസൺ, അമേയ പ്രസാദ് എന്നിവർക്ക് 5000 രൂപയുടെ പ്രത്യേക കാഷ് അവാർഡും ഹൈസ്കൂൾ വിഭാഗം എയ്ഞ്ചൽ റോസിന് പ്രോത്സാഹന സമ്മാനമായി 4000 രൂപയുടെ ബഹുമതിയും ലഭിച്ചത്.
ജില്ലയിലെ ബെസ്റ്റ് കോ- ഓർഡിനേറ്ററായി മംഗലംഡാമിലെ ഷാജി വർക്കിയേയും തെരഞ്ഞെടുത്തു. എറണാകുളം സെന്റ് തെരേസാസ് കോളജിലായിരുന്നു ഗ്രാന്റ് ഫിനാലെ നടന്നത്.